HOME
DETAILS

കൂടുതല്‍ സ്ത്രീകള്‍; 83 ശതമാനം തീര്‍ഥാടകരും മലബാറില്‍ നിന്ന്

  
backup
August 03 2017 | 02:08 AM

%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-83-%e0%b4%b6%e0%b4%a4%e0%b4%ae

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ കേരളത്തില്‍ നിന്ന് ഈ വര്‍ഷം തീര്‍ഥാടനം നടത്തുന്നത് കൂടുതലും സ്ത്രീകള്‍. 11,355 പേര്‍ക്കാണ് ഇതുവരെയായി ഹജ്ജിന് അവസരം കൈവന്നത്. ഇവരില്‍ 5997 സ്ത്രീകളും 5358 പേര്‍ പുരുഷന്മാരുമാണ്. 22 കുട്ടികളും ഈ വര്‍ഷം യാത്രയാവുന്നുണ്ട്. മലബാര്‍ മേഖലയില്‍ നിന്നാണ് ഈ വര്‍ഷവും കൂടുതല്‍ തീര്‍ഥാടകരുളളത്. 83 ശതമാനവും കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലുളളവരാണ്.
കോഴിക്കോട് ജില്ലയില്‍ നിന്നാണ് ഈ വര്‍ഷം തീര്‍ഥാടകര്‍ കൂടുതലുളളത്. 1538 പുരുഷന്മാരും 1966 സ്ത്രീകളും ഉള്‍പ്പടെ 3504 പേരാണ് ഇവിടെ നിന്നുള്ളത്. രണ്ടാം സ്ഥാനത്ത് മലപ്പുറമാണ്. 1295 സ്ത്രീകളും 1244 പുരുഷന്മാരും ഉള്‍പ്പെടെ 2539 പേര്‍ക്കാണ് അവസരം. ഏറ്റവും കുറവ് തീര്‍ഥാടകര്‍ പത്തനം തിട്ട ജില്ലയില്‍ നിന്നാണ്. 20 പുരുഷന്മാരും 20 സ്ത്രീകളും ഉള്‍പ്പടെ 40 പേരാണ് ഇവിടെ നിന്നുള്ളത്.
മറ്റു ജില്ലകളില്‍ നിന്നുള്ള തീര്‍ഥാടകരുടെ കണക്കുകള്‍ ഇങ്ങനെയാണ്: പുരുഷന്മാര്‍, ബ്രാക്കറ്റില്‍ സ്ത്രീകള്‍, ആകെ എന്ന ക്രമത്തില്‍: തിരുവനന്തപുരം- 137 (114) 251, കൊല്ലം-126 (115) 241, ഇടുക്കി-64 (57) 121, കോട്ടയം- 80(76) 156,ആലപ്പുഴ- 105 (96) 201, എറണാകുളം-401 (418) 819, തൃശൂര്‍ 96 (90) 186, പാലക്കാട്-227 (220) 447, വയനാട്- 168 (213) 381, കണ്ണൂര്‍-667 (784) 1451, കാസര്‍കോട്-485 (533) 1018. ലക്ഷ്വദീപില്‍ നിന്ന് 305 പേരും, മാഹിയില്‍ നിന്ന് 28 പേരും സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി പോകുന്നുണ്ട്. ഇതോടെ നെടുമ്പാശ്ശേരിയില്‍ നിന്നുള്ള തീര്‍ഥാടകരുടെ എണ്ണം 11688 ആയി ഉയരും. സംസ്ഥാനത്ത് നിന്ന് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ പോകുന്നത് ഈ വര്‍ഷമാണ്.

ഹജ്ജ് വിമാന സമയക്രമം രണ്ടു ദിവസത്തിനകം


കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ തീര്‍ഥാടനത്തിന് പോകുന്നവരുടെ വിമാന സമയം ഉള്‍പ്പെടുത്തിയുള്ള മാനിഫെസ്റ്റോ രണ്ടു ദിവസത്തിനകം പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. കരിപ്പൂരില്‍ ഹജ്ജ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ തീര്‍ഥാടകരുടെ പാസ്‌പോര്‍ട്ടുകളില്‍ ഹജ്ജ് വിസ സ്റ്റാമ്പിങ് പൂര്‍ത്തിയായി വരികയാണ്. ഇതനുസരിച്ചാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കുന്നത്. നിലവില്‍ സര്‍വിസ് ആരംഭിച്ച മറ്റു സംസ്ഥാനങ്ങളിലും മാനിഫെസ്റ്റോ വൈകിയാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ കഴിഞ്ഞ വര്‍ഷത്തേക്കാളും 15 ശതമാനം സൗകര്യങ്ങള്‍ കൂടുതല്‍ ഒരുക്കിയിട്ടുണ്ട്. ഹജ്ജ് ക്യാംപിനോട് അനുബന്ധിച്ച് ഹജ്ജ് കമ്മിറ്റി ഓഫിസ് താല്‍ക്കാലികമായി 7 മുതല്‍ ഹജ്ജ് ക്യാംപിലേക്ക് മാറ്റും. ഹജ്ജ് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ 9 മുതലാണ് ആരംഭിക്കുക. ഹജ്ജ് ക്യാംപ് 12ന് വൈകുന്നേരം 5ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 13ന് രാവിലെ 6.30ന് ആദ്യ ഹജ്ജ് വിമാനം മന്ത്രി ഡോ.കെ.ടി ജലീല്‍ ഫഌഗ് ഓഫ് ചെയ്യും. സഊദി എയര്‍ലെന്‍സിന്റെ 39 വിമാനങ്ങളാണ് ഹജ്ജിനായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. തീര്‍ഥാടകര്‍ കൂടുതലുള്ളതിനാല്‍ ഒരു അഡീഷനല്‍ സര്‍വിസ് കൂടി ഉള്‍പ്പെടുത്താന്‍ വിമാന കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അടുത്ത വര്‍ഷം മുതല്‍ ഹജ്ജ് സര്‍വിസ് കരിപ്പൂരില്‍ നടത്തുന്നതിന് സമ്മര്‍ദ്ദം ചെലുത്തും. നിലവില്‍ 5 മെമ്മോറാണ്ടം ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിയുള്‍പ്പടെയുള്ളവര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ഹജ്ജ് സെക്രട്ടറിയും മലപ്പുറം ജില്ലാകലക്ടറുമായ അമിത് മീണ, ഇ.കെ.അഹമ്മദ് കുട്ടി, പി.പി.അബ്ദുറഹിമാന്‍, എച്ച്.ഇ മുഹമ്മദ് ബാബു സേട്ട്, പ്രൊഫ.എം.കെ.അബ്ദുള്‍ ഹമീദ്, ശരീഫ് മണിയാട്ടുകുടി,അഹമ്മദ് മൂപ്പന്‍,എ.കെ.അബ്ദുറഹിമാന്‍ സംബന്ധിച്ചു.

വളണ്ടിയര്‍മാര്‍ 11ന് എത്തണം


കൊണ്ടോട്ടി: നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ തീര്‍ഥാടകരെ സഹായിക്കാനായി വളണ്ടിയര്‍ സേവനം ചെയ്യാന്‍ നിയോഗിക്കപ്പെട്ടവര്‍ 11 ന് ഹജ്ജ് ക്യാംപിലെത്തണം. സ്ത്രീകള്‍ ഉള്‍പ്പെടെ 350 വളണ്ടിയര്‍മാരെയാണ് തെരഞ്ഞെടുത്തിട്ടുളളത്. ക്യാംപ് 12 മുതലാണ് ആരംഭിക്കുന്നത്. തലേന്നാള്‍ തന്നെ വളണ്ടിയര്‍മാര്‍ ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.
ക്യാംപില്‍ തീര്‍ഥാടകന്‍ എത്തുന്നത് മുതല്‍ ഹജ്ജ് കഴിഞ്ഞ് മടങ്ങിയെത്തുന്നവരെ ക്യാംപിലും, വിമാനത്താവളത്തിലും വളണ്ടിയര്‍മാരുടെ സേവനം ലഭ്യമാകും.


പ്രത്യേക സര്‍വിസുമായി 15 വോള്‍വോ ബസുകള്‍

കൊണ്ടോട്ടി: തീര്‍ഥാടകര്‍ക്ക് നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിലെത്തുന്നതിനായി കെ. എസ്.ആര്‍.ടി.സിയുടെ 15 വോള്‍വോ ബസുകള്‍ സര്‍വിസ് നടത്തും.
ഇതില്‍ ഏഴെണ്ണം കോഴിക്കോട്ട് നിന്നും അഞ്ചെണ്ണം മലപ്പുറത്തു നിന്നുമാണ്. തൃശൂരില്‍ നിന്ന് രണ്ടെണ്ണവും പൊന്നാനിയില്‍ നിന്ന് ഒരു ബസുമാണ് സര്‍വിസ് നടത്തുക.
മലാബാറില്‍ നിന്നാണ് കൂടുതല്‍ തീര്‍ത്ഥാടകരെന്നതിനാലാണ് കെ.എസ്.ആര്‍.ടി.സി അഡീഷണല്‍ സര്‍വിസുകള്‍ നടത്തുന്നത്. ഹജ്ജ് ക്യാംപ് ആരംഭിക്കുന്നത് മുതല്‍ ബസുകള്‍ നെടുമ്പാശ്ശേരിയിലേക്ക് സര്‍വിസ് നടത്തും. ബസ് നിരക്ക് തീര്‍ഥാടകര്‍ തന്നെ നല്‍കണം. ഇതിനു പുറമെ ഹജ്ജ് ക്യാംപ് വേളയില്‍ മുഴുവന്‍ ട്രെയിനുകള്‍ക്കും ആലുവയില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുമുണ്ട്.


ഹജ്ജ് ഹൗസ് വിവാഹാവശ്യങ്ങള്‍ക്ക് മാത്രം വാടകക്ക്

കൊണ്ടോട്ടി: കരിപ്പൂര്‍ ഹജ്ജ് ഹൗസ് വിവാഹ സല്‍ക്കാരങ്ങള്‍ക്ക് മാത്രം വാടകക്ക് നല്‍കിയാല്‍ മതിയെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഒരു പ്രവാസി സംഘടനക്ക് ഹജ്ജ് ക്യാംപ് നടത്താന്‍ ഹജ്ജ് ഹൗസ് വാടക്ക് നല്‍കിയത് വിവാദമായതോടെയാണിത്.
ഹജ്ജ് ഹൗസ് വാടകക്ക് നല്‍കിയതും തീര്‍ഥാടകരുടെ സഹായത്തിനായി സര്‍ക്കാര്‍ അയക്കുന്ന ഹജ്ജ് വളണ്ടിയര്‍മാരുടെ തെരഞ്ഞെടുപ്പും ഇന്നലെ ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ചൂടേറിയ ചര്‍ച്ചയായി. പല അംഗങ്ങളും യോഗത്തില്‍ ചോദ്യം ഉയര്‍ത്തി രംഗത്തെത്തി. ഹജ്ജ് വളണ്ടിയര്‍ (ഖാദിമുല്‍ ഹുജ്ജാജ്)തെരഞ്ഞെടുപ്പ് സത്യസന്ധമായാണ് നടത്തിയതെന്നും ഇതില്‍ തെരഞ്ഞെടുക്കപ്പെടാത്തവരുടെ ആക്ഷേപത്തില്‍ കഴമ്പില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  23 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  23 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  23 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  23 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  23 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  23 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  23 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  23 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  23 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  23 days ago