വിദഗ്ധ സമിതി ശുപാര്‍ശ നല്‍കി ടിപ്പുവിന്റെ ചരിത്രം കര്‍ണാടക പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കില്ല
കാസര്‍കോട്: ടിപ്പുസുല്‍ത്താന്റെ ജീവചരിത്രം കര്‍ണാടകയിലെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കില്ല. ആറ്, ഏഴ്, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ ടിപ്പുവുമായി ബന്ധപ്പെട്ടുള്ള പാഠങ്ങള്‍ തുടര്‍ന്നും പഠിപ്പിക്കാന്‍ ഇതുസംബന്ധിച്ച് പരിശോധന നടത്തിയ വിദഗ്ധ സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. ടിപ്പുവിന്റെ ചരിത്രത്തെ അവഗണിച്ചാല്‍ എ.ഡി 1783 മുതല്‍ 1799 വരെയുള്ള മൈസൂരിന്റെ ചരിത്രമാണ് ഇല്ലാതാകുകയെന്നും സമിതി വിലയിരുത്തി.
ടിപ്പുസുല്‍ത്താനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ കര്‍ണാടകത്തിലെ ബി.ജെ.പി സര്‍ക്കാര്‍ നടത്തിവരുന്ന നീക്കങ്ങള്‍ക്കുള്ള ശക്തമായ തിരിച്ചടിയാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. 'ടൈഗര്‍ ഓഫ് സുല്‍ത്താന്‍', 'ടിപ്പുസുല്‍ത്താന്‍, തുടര്‍പഠനങ്ങള്‍' എന്നീ പാഠഭാഗങ്ങള്‍ ഒഴിവാക്കാനായിരുന്നു നീക്കം നടന്നത്. ടിപ്പുവിനെക്കുറിച്ചുള്ള പാഠങ്ങള്‍ നീക്കംചെയ്യുകയാണെങ്കില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ മൈസൂര്‍ ഭരണകൂടത്തിന്റെ പങ്കിനെക്കുറിച്ച് വിശദീകരിക്കുന്ന ചരിത്രമാണ് വിസ്മൃതിയിലാകുകയെന്നും സമിതി വിലയിരുത്തി.
'ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ ടിപ്പുസുല്‍ത്താന്‍ തെക്കന്‍ പ്രവിശ്യയില്‍ പ്രധാന പങ്ക് വഹിച്ചു. നാല് മൈസൂര്‍ യുദ്ധങ്ങളില്‍ അദ്ദേഹം ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടി. അതിനാല്‍ ഈ പാഠങ്ങള്‍ തുടരാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു'- സമിതി വ്യക്തമാക്കി.
പാഠപുസ്തകങ്ങളിലെ ടിപ്പുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് മടിക്കേരിയിലെ ബി.ജെ.പി എം.എല്‍.എ അപ്പാച്ചു രഞ്ജന്‍ രംഗത്തുവന്നതോടെയാണ് ടിപ്പു വിവാദം കര്‍ണാടകയില്‍ സജീവമാകുന്നത്.
കുട്ടികള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കി ഇത്തരം വ്യക്തികളെ മഹത്വവല്‍ക്കരിക്കുന്നത് അനുചിതമാണെന്ന വാദമായിരുന്നു ബി.ജെ.പി എം.എല്‍.എ ഉന്നയിച്ചത്. ഇതിനെ പിന്താങ്ങി കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയും രംഗത്തുവന്നു. തുടര്‍ന്നാണ് പാഠഭാഗത്തെക്കുറിച്ച് പഠിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വിദഗ്ധ സമിതിയെ നിയോഗിച്ചത്.
ടിപ്പുവിനെക്കുറിച്ചുള്ള പാഠഭാഗത്തില്‍ പുതിയതായൊന്നും ചേര്‍ത്തിട്ടില്ലെന്നും പാഠങ്ങളില്‍ അടങ്ങിയിരിക്കുന്ന വിഷയത്തില്‍ അപ്പാച്ചു രഞ്ജന്‍ പറഞ്ഞതുമായി യാതൊരു ബന്ധവുമില്ലെന്നും വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ടിപ്പുവിനെ നെഗറ്റീവ് കോണില്‍ നിന്ന് കാണുകയാണെങ്കില്‍ എല്ലാ ഭരണാധികാരികളെയും ഈ കോണില്‍ നിന്ന് കാണേണ്ടിവരുമെന്നും എല്ലാവരുടെയും സ്വകാര്യ ജീവിതത്തില്‍ ഒന്നോ അതില്‍ കൂടുതലോ നെഗറ്റീവ് പ്രശ്‌നങ്ങളുണ്ടെന്നും ഇതൊന്നും പാഠഭാഗത്തില്‍ ചര്‍ച്ചയാകേണ്ട കാര്യമില്ലെന്നും സമിതി വിലയിരുത്തി.
പാഠങ്ങളില്‍ ഗുണപരമായ ഭാഗങ്ങളാണുള്ളതെന്നും സമിതി വിലയിരുത്തി.
യെദ്യൂരപ്പ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷം എടുത്തുകളഞ്ഞിരുന്നു. കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാര്‍ വിപുലമായ ആഘോഷമായിരുന്നു ടിപ്പു ജയന്തിക്ക് സംഘടിപ്പിച്ചിരുന്നത്. ഇതിനുപിന്നാലെയായിരുന്നു ചരിത്രത്തില്‍ നിന്ന് ടിപ്പുസുല്‍ത്താനെ ഇല്ലാതാക്കാനുള്ള നീക്കം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."