18ന് സ്വകാര്യ ബസ് പണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ 18ന് സൂചനാ പണിമുടക്ക് നടത്തും. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് ഉള്‍പ്പെടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, സ്റ്റേജ് ക്യാരേജുകള്‍ക്ക് വര്‍ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക, 140 കിലോ മീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ റദ്ദാക്കിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കില്‍ സെപ്റ്റംബറില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങും.
ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നേരത്തെയും സമരം നടത്തിയിരുന്നു. എന്നാല്‍, തുടര്‍ന്ന് മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പു നല്‍കിയെങ്കിലും നാളിതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."