HOME
DETAILS

കര്‍ണാടകയിലെ റെയ്ഡ്: പാര്‍ലമെന്റില്‍ ബഹളം

  
backup
August 03 2017 | 02:08 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b1%e0%b5%86%e0%b4%af%e0%b5%8d%e0%b4%a1%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b0

ന്യൂഡല്‍ഹി: കര്‍ണാടക ഊര്‍ജമന്ത്രി ഡി.കെ ശിവകുമാറിന്റെ വസതിയും ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ ഒളിവില്‍ താമസിപ്പിച്ചിരിക്കുന്ന ബംഗളൂരുവിലെ റിസോര്‍ട്ടും ഉള്‍പ്പെടെ 60 ഇടങ്ങളില്‍ ഇന്നലെ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനെച്ചൊല്ലി പാര്‍ലമെന്റില്‍ ബഹളം.
രാവിലെ രാജ്യസഭയില്‍ സഭാ നടപടികള്‍ ആരംഭിച്ച ഉടന്‍ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മയാണ് പ്രശ്‌നം ഉന്നയിച്ചത്. റെയ്ഡിനു തെരഞ്ഞെടുത്ത സമയം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിച്ച ആനന്ദ് ശര്‍മ, റെയ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് ആരോപിച്ചു.
രാജ്യസഭാ തെരഞ്ഞെടുപ്പ് നീതിപൂര്‍വവും സ്വതന്ത്രവുമായാണ് നടക്കേണ്ടതെങ്കിലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടന്നുവെന്ന് പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് ആരോപിച്ചു. കോണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പി തട്ടികൊണ്ടുപോയത് ജനാധിപത്യത്തിന് എതിരാണ്. കര്‍ണാടകയിലെ കോണ്‍ഗ്രസ് മന്ത്രിയുടെ വസതിയിലും റിസോര്‍ട്ടിലും റെയ്ഡ് നടത്തിയത് ഗൂഢാലോചനയുടെ ഭാഗമായാണ്. കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെ രാജ്യസഭ പല തവണ നിര്‍ത്തിവച്ചു.
അതേസമയം, എം.എല്‍.എമാരെ താമസിപ്പിച്ച റിസോര്‍ട്ടില്‍ റെയ്ഡ് നടന്നിട്ടില്ലെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലി പറഞ്ഞു. കര്‍ണാടകയിലെ ഒരു മന്ത്രിയുടെ വീട്ടിലാണ് റെയ്ഡ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. റെയ്ഡിനെ ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞടുപ്പുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
ലോക്‌സഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് വിഷയം ഉന്നയിച്ചത്. കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പുചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
രാജ്യസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ റെയ്ഡും തട്ടികൊണ്ടുപോകലും നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. എം.എല്‍.എമാരെ ഭീഷണിപ്പെടുത്തുന്ന നടപടി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തണം. ഇത് നാളെ നിങ്ങള്‍ക്കും നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കനൂന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago