'കടക്കൂ പുറത്ത്' വാര്‍ത്ത തെറ്റെന്ന് പി.ബി
ന്യൂഡല്‍ഹി: 'കടക്ക് പുറത്ത്' എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രയോഗമടക്കമുള്ള വിഷയങ്ങളില്‍ സി.പി.എം കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ പോളിറ്റ് ബ്യൂറോ നിഷേധിച്ചു. ഇതുസംബന്ധിച്ച് ഇന്നലെ ഒറ്റവരി പ്രസ്താവന പി.ബി പുറത്തിറക്കി.
കേരളത്തില്‍ സമീപകാലത്ത് നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് സി.പി.എം കേന്ദ്ര- സംസ്ഥാന ഘടകങ്ങള്‍ തമ്മില്‍ അഭിപ്രായ വിത്യാസമുണ്ടെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പി.ബി പ്രസ്താവനയില്‍ പറഞ്ഞു. ഗവര്‍ണറുമായി കൂടികാഴ്ച നടത്തിയശേഷം സമാധാനയോഗങ്ങള്‍ വിളിച്ചു ചേര്‍ത്തതും യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്തെന്ന് മുഖ്യമന്ത്രി രോഷത്തോടെ പറഞ്ഞതും ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കേന്ദ്ര നേതൃത്വത്തിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."