പാകിസ്താന് തിരിച്ചടി; ഇന്ത്യയുടെ ജലവൈe
ന്യൂഡല്‍ഹി: സിന്ധു നദീജല കരാറിന്റെ അടിസ്ഥാനത്തില്‍ സിന്ധു നദിയുടെ പോഷക നദികളില്‍ ഇന്ത്യക്ക് ജലവൈദ്യുത പദ്ധതികളുമായി മുന്നോട്ടുപോകാമെന്ന് ലോക ബാങ്ക്.
സിന്ധു നദിയുടെ പോഷക നദികളായ ഝലം, ചിനാബ് നദികളില്‍ ജലവൈദ്യുത പദ്ധതികള്‍ തുടങ്ങുന്നതിനെ പാകിസ്താന് ശക്തമായി എതിര്‍ത്തിരുന്നു. 330 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന് കഴിയുന്ന കിഷന് ഗംഗ, 850 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന് കഴിയുന്ന റാറ്റില്‍ എന്നീ പദ്ധതികളുമായി മുന്നോട്ടുപോകാമെന്നാണ് സിന്ധു നദീജല കരാറിന്റെ അടിസ്ഥാനത്തില്‍ ഇരുരാജ്യങ്ങളുടെയും സെക്രട്ടറി തല ചര്‍ച്ചക്കു ശേഷം ലോകബാങ്ക് അറിയിച്ചത്. രണ്ട് പദ്ധതികളെയും പാകിസ്താന് എതിര്‍ത്തു വരികയായിരുന്നു.
സിന്ധു നദീജല കരാര്‍ പ്രകാരം പോഷക നദികളായ ഝലം, ചിനാബ് നദികള്‍ക്കുള്ള പരമാധികാരം പാകിസ്താനാണ്. എന്നാല്‍ ഇവയില്‍ വൈദ്യുത പദ്ധതികള്‍ നിര്‍മിക്കാന്‍ ഇന്ത്യക്കും അവകാശമുണ്ടെന്ന് നദീജല കരാറില്‍ പറയുന്നുണ്ടെന്ന് ലോകബാങ്ക് വ്യക്തമാക്കുന്നു. ഇന്ത്യക്ക് ഏതെങ്കിലും തരത്തിലുള്ള പദ്ധതി തുടങ്ങുന്നത് നിയന്ത്രിക്കാന്‍ പാകിസ്താന് അനുവാദമില്ലെന്നും കരാറില്‍ പറയുന്നുണ്ട്.
രണ്ട് രാജ്യങ്ങളും തമ്മില്‍ അംഗീകരിച്ച കരാറുകള്‍ സംബന്ധിച്ച് അടുത്ത സെപ്തംബറില്‍ വാഷിങ്ടണില്‍ വീണ്ടും ചര്‍ച്ച നടത്തും. ലോക ബാങ്ക് സഹായത്തോടെ ഇന്ത്യയും പാകിസ്താനും തമ്മില്‍ 1960ലാണ് സിന്ധുനദീജല കരാറില്‍ ഒപ്പുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."