സഊദിയില്‍ മലയാളി എഞ്ചിനീയർ വാഹനാപകടത്തില്‍ മരിച്ചു
ദമാം: കിഴക്കൻ സഊദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളായി എഞ്ചിനീയർ മരിച്ചു. നെയ്യാറ്റിന്‍കര പൂവാർ നന്ദനത്തിൽ കൃഷ്ണകുമാർ അപ്പുകുട്ടൻ നായർ (49) ആണ്അബ്ഖൈക്കിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി അബ്ഖൈഖിലെ എം എസ് കെ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയർ ആയി ജോലി ചെയ്തു വരികയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് അബ്ഖൈഖ് ഐന്ദാരില് കൃഷ്ണകുമാർ തന്റെ കാര്‍ പാര്‍ക്ക് ചെയ്തു റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചാണ് അപകടം.
ഗുരുതരമായി പരുക്കേറ്റ കൃഷ്ണകുമാറിനെ ആദ്യം അബ്ഖൈഖ് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി ദമാം സെന്‍ട്രല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും പുലര്‍ച്ചെ ഒന്നരയോടെ മരിച്ചു. അബ്ഖൈഖില്‍ നവോദയ സാംസ്കാരിക കുടുംബവേദിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി നവോദയ സാമൂഹ്യക്ഷേമ വിഭാഗം അറിയിച്ചു. ഭാര്യ: സജിത. മക്കള്‍: നന്ദന, ധ്രുവ്, ദേവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."