നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 31 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ 31 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് യാത്രക്കാരില്‍ നിന്നായാണ് ഖറന്‍സി പിടികൂടിയത്.
16 ലക്ഷം രൂപയുടെ യൂറോയും 15 ലക്ഷത്തിന്റെ ഡോളറുമാണ് പിടികൂടിയത്. ദുബായി വഴി സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോകാനെത്തിയ സ്വിസ് പൗരനില്‍ നിന്നാണ് യൂറോ പിടിച്ചെടുത്തത്. കോയമ്പത്തൂരില്‍ ടെക്സ്റ്റൈല്‍സ് യന്ത്രങ്ങളുടെ ടെക്നീഷ്യനായ ഇയാള്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പിടിയിലായത്. നിയമം അറിയാതെയാണ് യൂറോ കൈവശം സൂക്ഷിച്ചതെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് ഇയാള്‍ക്കെതിരേ കേസെടുത്തിട്ടില്ല. നിയമാനുസൃതമായ പിഴ ചുമത്തി. അമ്പതിലേറെ തവണ ഇയാള്‍ ഇന്ത്യയിലെത്തിയതായി പാസ്പോര്‍ട്ട് രേഖകളുണ്ട്.
കൊച്ചിയില്‍നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ദുബായിയിലേക്ക് പോകാനെത്തിയ തിരുവനന്തപുരം സ്വദേശിയില്‍ നിന്നാണ് യു.എസ് ഡോളര്‍ പിടിച്ചെടുത്തത്. വിദേശത്തേയ്ക്ക് ജോലിക്കാരെ അയക്കുന്ന ഏജന്‍സിയുടെ നടത്തിപ്പുകാരനാണ് പ്രതി. ഇയാളെ കസ്റ്റംസ് സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."