ബ്ലഡ് ബാങ്കില്‍ ആവശ്യത്തിന് ജീവനക്കാരില്ല: രക്തദാന നടപടികള്‍ തകിടംമറിയുന്നു
തിരൂര്‍: ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് രക്തദാനത്തെ തകിടം മറിക്കുന്നു.
ജയപ്രകാശ് ദിനാചരണവുമായി ബന്ധപ്പെട്ട് എ.ഐ.വൈ.എഫ് തിരൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ ബാങ്കിലേക്ക് രക്തം നല്‍കാമെന്ന് അറിയിച്ചിരുന്നെങ്കിലും മതിയായ ജീവനക്കാരില്ലാത്തതിനാല്‍ സഹകരിക്കാന്‍ കഴിയില്ലെന്ന് സംഘടനാഭാരവാഹികളെ ബ്ലഡ് ബാങ്കിന്റെ ചുമതലയുള്ള ഡോക്ടര്‍ അറിയിച്ചെന്ന് നേതാക്കള്‍ പറഞ്ഞു. ഇതോടെ തെക്കുംമുറി ജീനിയസ് കോളേജില്‍ നടത്താനിരുന്ന ക്യാമ്പ് മാറ്റിവെച്ചു.
ജീവനക്കാരുടെ കുറവ് മൂലം ചില മാസങ്ങളില്‍ ഒരൊറ്റ ക്യമ്പും നടക്കാറില്ല. അതിനാല്‍ ബ്ലഡ് ബാങ്കില്‍ ആവശ്യത്തിന് ജീവനക്കാരെ ഉടന്‍ നിയമിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
ഇക്കാര്യം ഉന്നയിച്ച് എ.ഐ വൈ എഫ് തിരൂര്‍ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ആരോഗ്യമന്ത്രിക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും നിവേദനവും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."