മകന്റെ റഷ്യന്‍ ചര്‍ച്ച: ട്രംപിന് ഉള്ളടക്കം അറിയാമായിരുന്നുവെന്ന് വൈറ്റ്ഹൗസ്
വാഷിങ്ടണ്‍: പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പു കാലത്ത് റഷ്യന്‍ അഭിഭാഷകയുമായി ട്രംപ് ജൂനിയര്‍ നടത്തിയ കൂടിക്കാഴ്ചയുടെ ഉള്ളടക്കം ട്രംപിനറിയാമായിരുന്നുവെന്ന് വൈറ്റ് ഹൗസ്. ഏതു പിതാവും ഇത്തരം സാഹചര്യത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ മാത്രമാണ് ട്രംപ് ചെയ്തതെന്ന് വൈറ്റ്ഹൗസ് വക്താവ് സാറാ ഹക്ബീ പറഞ്ഞു.
റഷ്യയില്‍ നിന്നുള്ള കുട്ടികളെ ദത്തെടുക്കുന്ന കാര്യത്തെപ്പറ്റിയാണ് ചര്‍ച്ച നടന്നതെന്ന് ട്രംപിന്റെ മകന് പറഞ്ഞിരുന്നു. എന്നാല്‍, ഹിലരിക്കു ദോഷകമായ ചില കാര്യങ്ങള്‍ നല്‍കാമെന്ന വാക്കു വിശ്വസിച്ചാണ് കൂടിക്കാഴ്ച നടന്നതെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ഈ വിഷയം കെട്ടടങ്ങാതെ നിലനിര്‍ത്താന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അധര വ്യായാമം നടത്തുകയാണെന്ന് വൈറ്റ്ഹൗസ് വക്താവ് ചൂണ്ടിക്കാട്ടി.
ട്രംപിന്റെ മകന് പലതവണ ഇക്കാര്യത്തില്‍ നടത്തിയ പ്രസ്താവനകള്‍ വൈരുധ്യമുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. മകന്റെ പ്രസ്താവനയെ കുറിച്ച് പ്രസിഡന്റിന് അറിവില്ലെന്ന് നേരത്തെ ട്രംപിന്റെ അഭിഭാഷകന് പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ വൈറ്റ്ഹൗസ് തിരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."