HOME
DETAILS
MAL
ദമാം-കണ്ണൂർ ഗോ എയർ സർവ്വീസ് 19 മുതൽ; ആഴ്ചയിൽ നാല് സർവ്വീസുകൾ
backup
December 12 2019 | 08:12 AM
ദമാം: കിഴക്കൻ സഊദിയിലെ ദമാമിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി ഗോ എയർ. ഈ മാസം 19 മുതൽ സർവീസുകൾക്ക് തുടക്കമാകുമെന്ന് ‘ഗോ എയർ’ സീനിയർ ജനറൽ മാനേജർ ഇൻറർനാഷനൽ ഓപറേഷൻസ് ജലീൽ ഖാലിദ് അറിയിച്ചു. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിൽനിന്ന് കൂടി സർവിസുകൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലായി ആഴ്ചയിൽ നാലു സർവിസുകളാണ് തുടക്കത്തിൽ ഉണ്ടാകുക. രാവിലെ 9.55 ന് ദമ്മാമിൽനിന്ന് പുറപ്പെട്ട് പ്രാദേശിക സമയം വൈകീട്ട് അഞ്ചിന് കണ്ണൂരിൽ എത്തുന്ന വിധമാണ് സർവിസുകൾ സംവിധാനിച്ചിരിക്കുന്നത്. ഒരു ഭാഗത്തേക്ക് കേവലം 499 റിയാലും ഇരുവശത്തേക്കുമായി 999 റിയാലും മാത്രമാണ് ടാക്സുകൾ ഉൾപ്പെടെയുള്ള നിരക്ക്. 30 കിലോ ബാഗേജും ഏഴു കിലോ ഹാൻഡ് ബാഗേജും അനുവദിക്കും. അധിക ബാഗേജ് വേണ്ടവർക്ക് നേരത്തെ പണമടച്ച് അഞ്ചു കിലോ അധികം കൊണ്ടുപോകാനുള്ള സംവിധാനവുമുണ്ട്.
പുതിയ സർവീസ് ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 18ന് പ്രമുഖരുടെ സാന്നിധ്യത്തിൽ നടക്കും. ദമാമിൽ നിന്ന് ആദ്യമായാണ് ഒരു വിമാനക്കമ്പനി കണ്ണൂരിലേക്ക് നേരിട്ട് സർവിസ് ആരംഭിക്കുന്നത്. നിലവിൽ അബൂദബി, മസ്കത്ത്, കുവൈത്ത്, ദുബൈ എന്നിവിടങ്ങളിൽനിന്ന് ഗോ എയർ കണ്ണൂരിലേക്ക് സർവിസ് നടത്തുന്നുണ്ട്. ഉടൻ തന്നെ ദോഹയിൽ നിന്നും സർവിസ് ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."