സ്‌ക്വാഷ്: ജോഷ്‌ന - ദീപിക സഖ്യം ക്വാര്‍ട്ടറില്‍
മാഞ്ചസ്റ്റര്‍: ലോക ഡബിള്‍സ് സ്‌ക്വാഷ് പോരാട്ടത്തില്‍ ഇന്ത്യയുടെ ജോഷ്‌ന ചിന്നപ്പ- ദീപിക പള്ളിക്കല്‍ കാര്‍ത്തിക് സഖ്യം ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ നടക്കുന്ന ലോക പോരാട്ടത്തില്‍ രണ്ടാം സീഡായ ഇന്ത്യന്‍ സഖ്യം മൂന്ന് ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് ബിയില്‍ തലപ്പത്തെത്തി. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ വെയ്ല്‍സിന്റെ തെസ്‌നി ഇവാന്‍സ്- ഡിയോണ്‍ സഫെരി സഖ്യത്തെ 11-8, 11-7 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്. ക്വാര്‍ട്ടറില്‍ കാനഡയുടെ കോര്‍നെറ്റ്- ടോഡ്ഡ് സഖ്യമാണ് ജോഷ്‌ന- ദീപിക സഖ്യത്തിന്റെ എതിരാളികള്‍.
മിക്‌സഡ് ഡബിള്‍സ് പോരാട്ടത്തിലും ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്തു. സൗരവ് ഘോഷാല്‍- ദീപിക സഖ്യം ഗ്രൂപ്പ് ബി പോരാട്ടത്തില്‍ മലേഷ്യന്‍ സഖ്യമായ മുമ്മദ് സ്യഫിഖ് കമാല്‍- റച്ചല്‍ അര്‍നോള്‍ഡ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. ജോഷ്‌ന- വിക്രം മല്‍ഹോത്ര സഖ്യം ന്യൂസിലന്‍ഡിന്റെ സാക്ക് മില്ലര്‍- അര്‍മാന്‍ഡ ലന്‍ഡേര്‍സ് മര്‍ഫി സഖ്യത്തെ പരാജയപ്പെടുത്തി. അതേസമയം പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ വിക്രം മല്‍ഹോത്ര- മഹേഷ് മംഗോന്‍കര്‍ സഖ്യം രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങി. ഇനി ഒരു മത്സരം മാത്രം അവശേഷിക്കേ പുരുഷ ടീം ഏതാണ്ട് പുറത്തായ അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."