HOME
DETAILS

ഉയിരാണ് ഊര്‍ജം

  
backup
August 03 2017 | 02:08 AM

%e0%b4%89%e0%b4%af%e0%b4%bf%e0%b4%b0%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%8a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%82

ഊര്‍ജം എന്നാല്‍ പ്രവൃത്തി ചെയ്യാനുള്ള കഴിവ് (ഠവല മയശഹശ്യേ ീേ റീ ംീൃസ) എന്ന് ലളിതമായി നിര്‍വചിക്കാം. പ്രവൃത്തി ചെയ്യാന്‍ മാത്രമല്ല, ശരീരത്തിന്റെ ആന്തരിക ചലന പ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കിലും ഊര്‍ജം അനിവാര്യമാണ്. വൈദ്യുതി, സൗരോര്‍ജം തുടങ്ങി വിവിധയിനം ഊര്‍ജം യന്ത്രസംവിധാനങ്ങളും മറ്റും പ്രവര്‍ത്തിക്കാന്‍ അത്യാവശ്യമാണ്. ഊര്‍ജലഭ്യത കുറഞ്ഞുവരുന്ന സമകാലിക സാഹചര്യങ്ങളില്‍ ഊര്‍ജത്തിനായി പല മാര്‍ഗങ്ങളാണ് നാം അവലംബിക്കുന്നത്.

വാക്ക് വന്ന വഴി
എനര്‍ജിയ എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഊര്‍ജത്തിന്റെ ആംഗലേയ നാമമായ എനര്‍ജി ഉണ്ടായത്. 1807ല്‍ തോമസ് യങ്ങ് എന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് ഇന്നത്തെ അര്‍ഥത്തിലുള്ള ഊര്‍ജം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. അതുവരെ ്ശ്െശ്മ (ജീവശക്തി) എന്ന വാക്കായിരുന്നു ഉപയോഗിച്ചിരുന്നത്. ഊര്‍ജത്തിന്റെ യൂനിറ്റാണ് 'ജൂള്‍'. ചലനോര്‍ജം താപോര്‍ജമായി മാറുന്നത് പരീക്ഷണത്തിലൂടെ തെളിയിച്ച ജെയിംസ് പ്രസ്‌കൊട്ട് ജൂളിന്റെ ഓര്‍മയ്ക്കായാണ് ഈ പേരു നല്‍കിയത്.

വിവിധയിനം ഊര്‍ജം
പ്രധാനമായും രണ്ടു തരത്തിലുള്ള ഊര്‍ജമാണ് നിലവിലുള്ളത്. പുനഃസ്ഥാപിക്കാന്‍ കഴിയുന്നതും അല്ലാത്തതും.
1. എത്രതന്നെ കൂടുതല്‍ ഉപയോഗിച്ചാലും തീര്‍ന്നു പോകാത്ത ഊര്‍ജരൂപങ്ങളെ ഞലിലംമയഹല ലിലൃഴ്യ എന്നു പറയും. സൗരോര്‍ജം, തിരമാല, കാറ്റ് തുടങ്ങിയവ ഇതിനുദാഹരണമാണ്. ഇവ മലിനീകരണവും ഉണ്ടാക്കുന്നില്ല.
2. ഉപയോഗിക്കുന്നതിനനുസരിച്ച് കുറഞ്ഞുകൊണ്ടിരിക്കുന്ന ഊര്‍ജരൂപങ്ങളാണ് വീണ്ടും ഉണ്ടാക്കാന്‍ പറ്റാത്തവ. ഇവയെ ഫോസില്‍ ഇന്ധനങ്ങള്‍ എന്നു പറയുന്നു. പുരാതന ജീവജാലങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്ന് രൂപപ്പെടുന്നതുകൊണ്ടാണ് ഇവയെ ഫോസില്‍ ഇന്ധനങ്ങള്‍ എന്നു വിളിക്കുന്നത്. ഉദാഹരണം കല്‍ക്കരി, പെട്രോളിയം, മണ്ണെണ്ണ.
സൂര്യനാണ് താരം
സൂര്യനില്‍ നിന്നുള്ള പ്രകാശവും താപവുമാണ് സൗരോര്‍ജം. സൂര്യോര്‍ജത്തെ താപോര്‍ജമാക്കി ഇലകളില്‍ സൂക്ഷിക്കുകയാണ് സസ്യങ്ങള്‍ ചെയ്യുന്നത്. ഭൂമിയില്‍ ആകെയുള്ള കല്‍ക്കരി, പെട്രോളിയം, യുറേനിയം എന്നിവയില്‍ നിന്നൊക്കെ ലഭിക്കുന്നതിന്റെ ഇരട്ടി ഊര്‍ജമാണ് സൂര്യനില്‍ നിന്ന് ലഭിക്കുന്നത്. പരമ്പര്യേതരമായി ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജരൂപവും ഇതാണ്. സ്വന്തമായി എടുക്കാവുന്നതും മലിനീകരണം ഉണ്ടാക്കാത്തതും ആവര്‍ത്തന ചെലവു വേണ്ടാത്തതുമാണ് സൗരോര്‍ജ പദ്ധതികള്‍.

തിരമാലയും ഊര്‍ജമാണ്
സമുദ്രോപരിതലത്തില്‍ സഞ്ചരിക്കുന്ന കാറ്റാണ് തിരമാലക്ക് ജന്മം നല്‍കുന്നത്. ഈ തിരമാലകളുടെ ചലനം മൂലമുള്ള ബലം കുഴലുകളിലൂടെ കടത്തിവിടുന്നു. കുഴലുകളിലെ വായുവോ ജലമോ നല്ല ശക്തിയിലെത്തുന്നതിനാല്‍ ടര്‍ബൈനുകള്‍ കറങ്ങുകയും ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉണ്ടാവുകയും ചെയ്യുന്നു.
സമുദ്രജല പ്രവാഹത്തില്‍ നിന്ന് ഊര്‍ജം ഉല്‍പാദിപ്പിക്കാനുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രൊജക്ട് 2009ല്‍ സ്‌കോട്ടിഷ് പവര്‍ പ്രഖ്യാപിച്ചിരുന്നു. ഘമിെേൃീാ റല്ശരല എന്ന പേരിലുള്ള അത്യാധുനികമായ ടൈഡല്‍ ടര്‍ബൈന്‍ ഉപയോഗിക്കാനായിരുന്നു ഉദ്ദേശ്യം. ഓരോ ടര്‍ബൈനും 30 മീറ്റര്‍ നീളം ഉണ്ടാകും. ബ്ലേഡിന് 20 മീറ്ററും. സമുദ്രനിരപ്പില്‍ നിന്ന് 100 മീറ്റര്‍ താഴ്ചയിലാണ് ഇതു പ്രവര്‍ത്തിക്കുക.

ജിയോ തെര്‍മല്‍ എനര്‍ജി
പാതാളത്തിലെ ചൂടന്‍ വൈദ്യുതി എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഭൂമിക്കടിയിലെ താപം (ചൂട്) ഉപയോഗിച്ച് വെള്ളം ചൂടാക്കി വൈദ്യതി ഉണ്ടാക്കുന്ന സൂത്രമാണിത്. ഇത്തരം വൈദ്യുതി ഉണ്ടാക്കുന്ന നിലയങ്ങളാണ് 'ജിയോ തെര്‍മല്‍ പവര്‍ സ്റ്റേഷനുകള്‍'. ലോകത്താദ്യമായി ജിയോ തെര്‍മല്‍ എനര്‍ജി ഉല്‍പ്പാദിപ്പിച്ചത് ഇറ്റലിയിലെ ലാര്‍ഡെറല്ലോയിലാണ്.

ഗ്യാസ് ഹൈഡ് റേട്ടറുകള്‍
പെട്രോള്‍, കല്‍ക്കരി തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ ഉറവ വറ്റിയാല്‍ ഭാവിയില്‍ ഇത്തരം ഊര്‍ജത്തെയായിരിക്കും നമ്മള്‍ ആശ്രയിക്കുക. ജല തന്മാത്രകള്‍ക്കുള്ളില്‍ കുടുങ്ങുന്ന വാതക തന്മാത്രകളാണ് ഇവ. ഇവയില്‍ നിന്നു വാതകത്തെ സ്വതന്ത്രമാക്കിയാല്‍ വന്‍തോതില്‍ ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്ന് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു.

കാറ്റാടികള്‍
പുനഃസ്ഥാപിക്കാന്‍ കഴിയുന്നതും മലിനീകരണമില്ലാത്തതുമായ ഊര്‍ജമാണ് കാറ്റില്‍ നിന്നുള്ള വൈദ്യുതി. നല്ല കാറ്റുള്ള സ്ഥലങ്ങളില്‍ കറങ്ങുന്ന കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ചാണ് ഇതു സാധ്യമാക്കുന്നത്. ലോകത്താകമാനം, രണ്ടര ലക്ഷം മെഗാവാട്ട് വൈദ്യുതി കാറ്റില്‍നിന്നു ഉല്‍പാദിപ്പിക്കുന്നുണ്ട്. വളരെയേറെ കാലം മുന്‍പ് തന്നെ മനുഷ്യര്‍ കാറ്റിന്റെ ഊര്‍ജം ഉപയോഗിച്ചിരുന്നു. പായക്കപ്പലുകള്‍ കാറ്റിന്റെ ഗതിയനുസരിച്ചായിരുന്നു നീങ്ങിയിരുന്നത്.
ചൈനയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ ഉപയോഗിക്കുന്നത്. അവിടെ, വീട്ടുപയോഗത്തിന്റെ 17 ശതമാനവും ജലവൈദ്യുത പദ്ധതിയില്‍ നിന്നാണ് കണ്ടെത്തുന്നത്. ചൈനയിലെ 'ത്രീ ഗോര്‍ജസ് ഡാം' എന്ന അണക്കെട്ട് ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്.


ഹരിതോര്‍ജം
പാരമ്പര്യേതരവും പരിസ്ഥിതിക്കിണങ്ങുന്നതുമായ ഊര്‍ജമാണ് ഹരിതോര്‍ജം. എപ്പോഴും ഉപയോഗിക്കാവുന്ന സ്രോതസുകളെയാണ് ഇതിനായി ആശ്രയിക്കുക. കാറ്റ്,സൂര്യന്‍, വെള്ളം തുടങ്ങിയ പ്രകൃതിസ്രോതസുകളില്‍ നിന്നാണ് ഇവ ഉല്‍പാദിപ്പിക്കപ്പെടുന്നത്.
ആണവ നിലയങ്ങളില്‍ നിന്നുവൈദ്യുതി ഉല്‍പാദിപ്പിച്ചിരുന്ന രാജ്യങ്ങള്‍ ഇന്നു പ്രകൃതിയിലേക്ക് മടങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഗ്രീന്‍ മാര്‍ക്കറ്റിങ് (ഹരിത വിപണനം) ഗ്രീന്‍ പ്രൈസിങ് (ഹരിത വിലനിര്‍ണയം) തുടങ്ങിയ വാക്കുകളും പ്രചാരത്തിലുണ്ട്. ഉപഭോക്താക്കള്‍ക്ക്, വൈദ്യുതി ബോര്‍ഡോ തദ്ദേശ സ്ഥാപനങ്ങളോ ഹരിതഊര്‍ജം നല്‍കുന്നതിനെയാണ് ഹരിത വിപണനമെന്നു വിളിക്കുന്നത്. ഹരിതോര്‍ജ ഉപഭോക്താക്കളിലേക്ക് ഊര്‍ജ ഉല്‍പാദന ചെലവുകള്‍ കൈമാറുന്ന നയത്തെയാണ് ഗ്രീന്‍ പ്രൈസിങ് എന്നു പറയുന്നത്.

റ്റൈഡല്‍ എനര്‍ജി
സമുദ്രജല പ്രവാഹത്തില്‍ നിന്ന് ഊര്‍ജം ഉല്‍പാദിപ്പിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വേലിയേറ്റ വേലിയിറക്ക സമയത്താണ് ഈ ഊര്‍ജം പ്രയോജനപ്പെടുത്തേണ്ടത്. വേലിയേറ്റ സമയത്ത് കരയിലേക്കു വരുന്ന ജലം ടര്‍ബൈന്‍ കറക്കി ഒരു അണക്കെട്ടിലേക്ക് കയറുന്നു. വേലിയിറക്ക സമയത്ത് അതിനെ തിരിച്ചുവിടുമ്പോഴും ടര്‍ബൈന്‍ കറങ്ങും. രണ്ടു തരത്തില്‍ ടര്‍ബൈന്‍ കറങ്ങുമ്പോഴും ജനറേറ്റര്‍ പ്രവര്‍ത്തിച്ച് വൈദ്യുതി ഉണ്ടാകുന്നു.


നമുക്കും ചിലത് ചെയ്യാനുണ്ട്

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന
ഊര്‍ജനഷ്ടം കുറയ്ക്കാന്‍ നമുക്ക് സാധിക്കും.

  • സി.എഫ്.എല്‍ ബള്‍ബുകള്‍ ഉപയോഗിക്കുക.
  • കംപ്യൂട്ടറുകളില്‍ എല്‍.സി.ഡി സ്‌ക്രീന്‍ ഉപയോഗിക്കുക.
  • രണ്ടു മിനുട്ടിലധികം നിര്‍ത്തിയിടുന്നുണ്ടെങ്കില്‍ വാഹനങ്ങള്‍ പൂര്‍ണമായും ഓഫ് ചെയ്യുക.
    ജലസംരക്ഷണം
  • കാറ്റ് പൂര്‍ണമായും നിറയുന്ന റെഡിയല്‍ ടയറുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുക.
  • സോളാര്‍ കുക്കറുകള്‍, ഹീറ്ററുകള്‍, സോളാര്‍ വൈദ്യുതി എന്നിവ ഉപയോഗിക്കുക.
  •  മരങ്ങള്‍ നട്ടുസംരക്ഷിക്കുക.
  • ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ ഉപയോഗം കഴിഞ്ഞാല്‍ ഓഫ് ചെയ്യുക.
  • ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്ന കളിപ്പാട്ടങ്ങള്‍ വാങ്ങുമ്പോള്‍ റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയുള്ളവ തിരഞ്ഞെടുക്കുക.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  23 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  23 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  23 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  23 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  23 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  23 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  23 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  23 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  23 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  23 days ago