ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങ് യു.ഡി.എഫ് ബഹിഷ്കരിച്ചു
മണ്ണാര്‍ക്കാട്: കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങ് കരിമ്പ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ബഹിഷ്കരിച്ചു.
ഐക്യജനാധിപത്യമുന്നണി ജനപ്രതിനിധികളായ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവിലെ മെമ്പറുമായ യൂസഫ് പാലക്കലിനെയും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ. പി ഷെരീഫിനെയും പ്രോഗ്രാം നോട്ടിസില്‍ ഉള്‍പ്പെടുത്താത്ത പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയോട് വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടാണ് യു.ഡി.എഫ് അംഗങ്ങള്‍ ഉദ്ഘാടനം ബഹിഷ്കരിച്ചത്. കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിനോട് അനുബന്ധിച്ച് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് 36 ലക്ഷം രൂപ മുടക്കി ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത യു.ഡി.എഫ് ജനപ്രതിനിധികള്‍ മാറ്റിനിര്‍ത്തപ്പെട്ടത് രാഷ്ട്രീയ പകപോക്കല്‍ മൂലമാണ്.
കരിമ്പ പഞ്ചായത്തിന്റെ ഏകാധിപത്യ നടപടിയില്‍ പ്രതിഷേധിച്ചാണ് ആരോഗ്യവകുപ്പ് മന്ത്രിയുടെ പരിപാടി ഐക്യജനാധിപത്യമുന്നണി ബഹിഷ്കരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."