ഹജ്ജ് 2017: ഇന്ത്യന്‍ ഹജ്ജ് സംഘം മക്കയിലേക്ക് യാത്ര തുടങ്ങി
മക്ക: ഇന്ത്യയില്‍ നിന്നും ഹജ്ജ് കമ്മിറ്റി മുഖേന മദീനയിലെത്തിയ തീര്‍ത്ഥാടകര്‍ മക്കയിലേക്ക് യാത്ര തുടങ്ങി. മദീനയില്‍ കഴിഞ്ഞ 24നു എത്തിയ ആദ്യ സംഘമാണ് മക്കയിലേക്ക് തിരിച്ചത്. ഇനിമുതല്‍ എല്ലാ ദിവസവും മദീനയില്‍ വിമാനമിറങ്ങിയ ക്രമപ്രകാരം തീര്‍ത്ഥാടകര്‍ മക്കയിലേക്ക് യാത്ര തിരിക്കും. ഇന്ത്യയില്‍ നിന്ന് മദീനയിലെത്തിയ ആദ്യ സംഘത്തിലെ ഗോവയില്‍ നിന്നുള്ള 318 ഹാജിമാരാണ് മക്കയിലെത്തിയത്. നാല്‍പത് നേരത്തെ നമസ്‌കാരം മദീനയില്‍ ലഭിക്കുന്ന രീതിയിലാണ് ഇന്ത്യന്‍ ഹാജിമാരുടെ യാത്ര ക്രമീകരിച്ചിട്ടുള്ളത്. ഇത് പ്രകാരം തീര്‍ത്ഥാടകര്‍ എട്ടു ദിവസം മദീനയില്‍ ചിലവഴിക്കാനാകും.
തീര്‍ത്ഥാടകര്‍ക്ക് മദീനയിലേക്ക് യാത്ര തിരിക്കാന്‍ ബസ് സൗകര്യമാണ് സംവിധാനിച്ചിരിക്കുന്നത്. മക്കയിലെത്തുന്ന തീര്‍ത്ഥാടകരില്‍ ഗ്രീന്‍ കാറ്റഗറിയിലുള്ളവര്‍ക്ക് അജിയാദ്, മിസ്ഫല, ഉമ്മുല്‍ ഖുറ റോഡ്, ശിഅബ് ആമിര്‍ എന്നിവിടങ്ങളില്‍ 30500 തീര്‍ഥാടകര്‍ക്കും ബാക്കി വരുന്ന 112000 തീര്‍ത്ഥാടകക്ക് അസീസിയയിലുമാണ് താമസം ഒരുക്കിയിരിക്കുന്നത്.
മക്കയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഒരുക്കിയിരിക്കുന്നത്. അസീസിയ കാറ്റഗറി ഹാജിമാര്‍ക്ക് ഹറം പള്ളിയിലെത്താന്‍ 24 മണിക്കൂറും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 200 ഹാജിമാര്‍ക്ക് ഒരു ബസ് എന്ന തോതിലാണ് ഇത് സംവിധാനിച്ചിരിക്കുന്നത്. കൂടാതെ ഹാജിമാര്‍ക്കും വളണ്ടിയര്‍മാര്‍ക്കും ഏറെ സഹായകരമായി ഹജ്ജ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്ന ആപ്ലിക്കേഷനും പ്രവര്‍ത്തന സജ്ജമായി. കാണാതായ ഹാജിമാരെ കണ്ടെത്തുന്നതിനും വഴി തേടുന്നവര്‍ക്ക് സഹായകരമായും ഹെല്‍പ്പ് ഡെസ്‌കും ഹജ്ജ് മിഷന്‍ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ മദീനയിലേക്ക് യാത്ര തുടരുകയാണ്. ഡല്‍ഹി, ലക്‌നൗ, വാരാണസി, ശ്രീനഗര്‍, കൊല്‍ക്കത്ത, ഗയ എന്നീ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നായി ചൊവ്വാഴ്ച്ച വരെയുള്ള കണക്കു പ്രകാരം 35058 തീര്‍ത്ഥാടകരാണ് ഇവിടെ എത്തിച്ചേര്‍ന്നത് ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ഡല്‍ഹിയില്‍ നിന്നാണ് എത്തി ചേര്‍ന്നത്. ആഗസ്റ്റ് എട്ടിനാണ് ഇന്ത്യയില്‍ നിന്ന് മദീനയിലേക്കുള്ള അവസാന ഹജ്ജ് വിമാനം.
അറുപത്തി രണ്ടായിരം തീര്‍ഥാടകരാണ് ഇതു വഴി ഹജ്ജിനെത്തുക. അതിനിടെ മദീനയിലെത്തിയ ഒരു ഉത്തരേന്ത്യന്‍ സ്വദേശി മരണപ്പെട്ടു. തിങ്കളാഴ്ച്ച ലക്‌നൗവില്‍ നിന്നെത്തിയ നജ്മാന്‍ (73) എന്ന തീര്ഥാടകനാണ് ചൊവ്വാഴ്ച മരണപ്പെട്ടത്. താമസിച്ചിരുന്ന ഹോട്ടലില്‍ വച്ച് മരണപ്പെട്ട ഇദ്ദേഹത്തിന്റെ മൃതദേഹം ജന്നത്തുല്‍ ബഖീഇല്‍ ഖബറടക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. ഇതോടെ പുണ്യഭൂമിയില്‍ വച്ച് മരണപ്പെട്ട തീര്‍ത്ഥാടകരുടെ എണ്ണം രണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."