മാധ്യമപ്രവര്‍ത്തകയോട് സദാചാര ഗുണ്ടായിസം: രാധാകൃഷ്ണന്‍ കെടുത്തിയത് പത്രപ്രവര്‍ത്തകരുടെ അന്തസ്: അംഗത്വത്തില്‍ നിന്നും പുറത്താക്കി പ്രസ് ക്ലബ്
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ കയറി സദാചാര ഗുണ്ടായിസം കാണിച്ച എം. രാധാകൃഷ്ണനെ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. പ്രസ് ക്ലബ് ജനറല്‍ ബോഡിയുടേതാണ് തീരുമാനം. രാധാകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരുടെയും പ്രസ് ക്ലബ്ബിന്റെയും അന്തസ് തകര്‍ക്കുന്ന രീതിയില്‍ ക്രിമിനല്‍ കുറ്റകൃത്യം നടത്തുകയും തുടര്‍ന്നും പരാതിക്കാരിയെയും മറ്റു സ്ത്രീകളെയും തുടര്‍ച്ചയായി അപമാനിക്കുകയും ചെയ്തുവെന്ന് പ്രസ് ക്ലബ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
മെയില്‍ വഴി രാധാകൃഷ്ണന്‍ അയച്ച കുറിപ്പ് പരാതിക്കാരിക്ക് എതിരെ നടത്തിയ കറ്റകൃത്യത്തോളം ഗുരുതരമാണ്. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നേരത്തെ വച്ച അന്വേഷണ കമ്മിറ്റിക്കെതിരെ ഗുരുതര ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മാനേജിങ് കമ്മിറ്റി വച്ച അന്വേഷണ സമിതിയെ റദ്ദാക്കി പുതിയ അന്വേഷണ സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്.
ശ്രീദേവി പിള്ള (മനോരമ ന്യൂസ്)- ചെയര്‍പേഴ്‌സണ്‍, ഷുജി (പ്രഭാത വാര്‍ത്ത), അനുപമ ജി. നായര്‍ (കൈരളി ടിവി), ജിഷ(ടൈംസ് ഓഫ് ഇന്ത്യ), സതീഷ്ബാബു (കൈരളി ടിവി) എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. ഈ കമ്മിറ്റിയോട് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് മാനേജിങ് കമ്മിറ്റിക്ക് കൈമാറാനും ആവശ്യപ്പെട്ടു.
അതീവ ഗുരുതരമായ വീഴ്ച വരുത്തിയ സോണിച്ചന്‍ പി.ജോസഫ്, ഹാരിസ് കുറ്റിപ്പുറം, എസ്. ശ്രീകേഷ്,പി. എം. ബിജുകുമാര്‍, രാജേഷ് കുമാര്‍ ആര്‍, ഹണി എച്ച്, ലക്ഷ്മി മോഹന്‍, അജി കുമാര്‍ എന്നിവരെ ആറു മാസത്തേക്ക് അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനും തീരുമാനിച്ചു. ഇവര്‍ക്കെതിരെയുള്ള അന്വേഷണം മേല്‍സമിതി നടത്തും നിലവിലുള്ള മൂന്നംഗ സമിതിയുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കായിരിക്കും ഭരണച്ചുമതല. സെക്രട്ടറിയായി സാബ്ളൂ തോമസിനെയും ട്രഷററായി വി.എസ്. അനുവിനെയും ജനറല്‍ബോഡി തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."