ജില്ലയില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം യാഥാര്‍ഥ്യമായി
പാലക്കാട്: പാലക്കാടിന്റെ ചിരകാല സ്വപ്നമായ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം എം.ബി രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു. ഒലവക്കോട് പോസ്റ്റേ് ഓഫിസിലാണ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാസ്‌പോര്‍ട്ട് അപേക്ഷകരുള്ളത് പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ്. എന്നാല്‍ രണ്ടു ജില്ലകളിലും പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളില്ല. കേന്ദ്ര സര്‍ക്കാര്‍ 407 പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളാണ് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ 244 എണ്ണമാണ് നിലവില്‍ അനുവദിച്ചിരിക്കുന്നത്.
ലോകസഭാ മണ്ഡലത്തില്‍ സേവാ കേന്ദ്രത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എം.പിയുടെ നേതൃത്വത്തിലാണ് ഉറപ്പു വരുത്തുന്നത്. അതിന്റെയടിസ്ഥാനത്തില്‍ ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ച കേന്ദ്രത്തില്‍ മികച്ച സൗകര്യങ്ങള്‍ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ പാസ്‌പോര്‍ട്ട് ആവശ്യത്തിനായുള്ള യാത്രാ ബുദ്ധിമുട്ടുകള്‍, സമയനഷ്ടം, മറ്റ് അസൗകര്യങ്ങള്‍ എന്നിവ ഒഴിവാക്കാനാകുമെന്ന് പരിപാടിയില്‍ അധ്യക്ഷനായ ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു.
പൊതു പങ്കാളിത്വത്തോടെ തപാല്‍ വകുപ്പുമായി സഹകരിച്ചാണ് ജില്ലയില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ആരംഭിച്ചത്. സംസ്ഥാനത്തെ 18-ാമത് പാസ്‌പോര്‍ട്ട് സേവാകേന്ദ്രമാണിത്. പോസ്റ്റ് ഒഫിസുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന അഞ്ചാമത്തേയും.
കൊച്ചി പാസ്‌പോര്‍ട്ട് ഓഫിസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ തപാല്‍ വകുപ്പില്‍നിന്നുള്ള രണ്ടു ജീവനക്കാരടക്കം മൂന്ന് ജീവനക്കാരുണ്ടാകും. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30വരെയായിരിക്കും പ്രവൃത്തി സമയം.
കൊച്ചി റീജിണല്‍ പാസ്‌പോര്‍ട്ട് ഓഫിര്‍ പ്രശാന്ത് ചന്ദ്രന്‍, പാലക്കാട് കോപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ എം. നാരായണന്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.പി രഘുനാഥന്‍, ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ എം.കെ ബാബു, എസ്.ബി.ഐ റീജിയണല്‍ മാനേജര്‍ ജി. പ്രേമാനന്ദന്‍, കനാറാ ബാങ്ക് അസി.ജനറല്‍ മാനേജര്‍ സി.എം ഹരിലാല്‍, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി എം. അനന്തന്‍, കേരള പ്രവാസി സംഘം പ്രതിനിധി മൂസ മാസ്റ്റര്‍, നോര്‍ത്ത് റീജിയന്‍ പോസ്റ്റ് മാസ്റ്റര്‍ ജിതേന്ദ്ര ഗുപ്ത, ഡെപ്യൂട്ടി പാസ്‌പോര്‍ട്ട് ഓഫിസര്‍ ബാനു ലാലി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."