നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യും; അറസ്റ്റിനും സാധ്യത
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്‌തേക്കും. തെളിവു നശിപ്പിച്ചതിലടക്കം നാദിര്‍ഷായ്ക്ക് പങ്കുണ്ടെന്ന് പൊലിസ് സംശയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് സൂചന. അറസ്റ്റിനുള്ള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്.
അറസ്റ്റിലാവുന്നതിന് മുന്‍പ് ദിലീപിനൊപ്പം നാദിര്‍ഷായേയും 13 മണിക്കൂറോളം പൊലിസ് ചോദ്യം ചെയ്തിരുന്നു.
അതേസമയം, റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ ബന്ധുക്കളേയും പൊലിസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവരേയാണ് ചോദ്യം ചെയ്തത്.
ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരുടെ മൊഴിയും അന്വേഷണസംഘം എടുത്തിരുന്നു. മാത്രമല്ല കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മുന്‍അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫിനെ അന്വേഷണ സംഘം ഇന്നലെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. പള്‍സര്‍ സുനി നല്‍കിയ നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡും ഫോണും തന്റെ ജൂനിയറായ രാജു ജോസഫിനെ ഏല്‍പ്പിച്ചെന്നും ഇയാള്‍ ഇത് നശിപ്പിച്ചതായും പ്രതീഷ് ചാക്കോ നേരത്തെ മൊഴി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."