HOME
DETAILS

വിദ്യാര്‍ഥിയുടെ തിരോധാനത്തില്‍ ദുരൂഹതയേറുന്നു, ഐ.എസ് ബന്ധമെന്ന് സംശയം

  
backup
December 12 2019 | 16:12 PM

missing-boy-issue

പത്തനാപുരം(കൊല്ലം): പത്തനാപുരത്തു നിന്നു കാണാതായ ബിരുദ വിദ്യാര്‍ഥിയുടെ തിരോധാനത്തില്‍ ദുരൂഹത. പുനലൂര്‍ പൊലിസ് അന്വേഷണം ആരംഭിച്ചെങ്കിലും ഒരുവിവരവും ലഭിച്ചിട്ടില്ല. പത്തനാപുരം പിറവന്തൂര്‍ ചീവോട് പുല്‍ചാണിമുക്ക് മുബാറക്ക് മന്‍സിലില്‍ നൗഫല്‍ നസീറി(19)നെയാണ് കാണാതായത്. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ സമര്‍ഥനായിരുന്ന നൗഫലിനെ കഴിഞ്ഞ മാസം 26 മുതല്‍ കാണാനില്ലെന്നു കാട്ടി മാതാപിതാക്കളാണ് പൊലിസില്‍ പരാതി നല്‍കിയത്.

കൊല്ലം ഫാത്തിമ മാതാ കോളജിലെ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന നൗഫലിന്റെ അയല്‍വാസികളില്‍ ചിലരെ പൊലിസ് ചോദ്യം ചെയ്തതോടെയാണ് നാടുവിട്ടതായുള്ള സൂചന ലഭിച്ചത്. വിദേശത്തു പഠിച്ചുകൊണ്ടിരുന്ന യുവാവുമായി വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി നൗഫല്‍ സൗഹൃദത്തിലായിരുന്നെന്ന് മാതാവ് ഷാജിത പൊലിസിനോട് പറഞ്ഞു. ഇതോടെയാണ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കു വ്യാപിപ്പിച്ചത്.

ഇറ്റലിയില്‍ എം.ബി.ബി.എസിന് പഠിക്കുന്ന ഇരിങ്ങാലക്കുട സ്വദേശിയായ വിദ്യാര്‍ഥിയോടൊപ്പമാണ് നൗഫല്‍ നാടുവിട്ടതെന്നാണ് പൊലിസിന് ലഭിച്ച വിവരം. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കയാണ്. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാതെ ഈ യുവാവ് അടുത്തിടെയാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് എന്‍ട്രന്‍സ് പരിശീലനത്തിന് പോവുകയായിരുന്നു. വിദേശത്ത് എം.ബി.എ പഠനം ലഭ്യമാക്കാമെന്ന് ഇയാള്‍ നൗഫലിനെ വ്യാമോഹിപ്പിച്ചിരുന്നതായും മാതാവ് പറയുന്നു.

26ന് രാവിലെ കോളജില്‍ പോകുന്നുവെന്ന് പറഞ്ഞാണു വീട്ടില്‍ നിന്നിറങ്ങിയത്. വൈകിയും തിരികെയെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം ആരംഭിച്ചു. 26ന് ഉച്ചയ്ക്ക് എറണാകുളത്തുനിന്ന് ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിനൊപ്പം നൗഫല്‍ മംഗള എക്‌സ്പ്രസില്‍ കയറിയതായി റെയില്‍വേ സ്‌റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നു കണ്ടെത്തിയിരുന്നു. അന്നേദിവസം വൈകിട്ട് 4.15ന് പട്ടാമ്പിയിലാണ് അവസാനം നൗഫലിന്റെ ഫോണ്‍ ലൊക്കേറ്റ് ചെയ്തിരുന്നത്. വിദേശത്തേക്ക് കടന്നിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ടെങ്കിലും നൗഫല്‍ പാസ്‌പോര്‍ട്ട് എടുത്തതായി വീട്ടുകാര്‍ക്ക് അറിവില്ല. പൊലിസ് വ്യക്തമായി പറയുന്നില്ലെങ്കിലും യുവാവിന്റെ തിരോധാനത്തില്‍ ഐ.എസ് ബന്ധം സംശയിക്കുന്നതായും സൂചനയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago