നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന കേസില്‍ സെന്‍കുമാറിന് ക്ലീന്‍ചിറ്റ്
തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന് ക്ലീന്‍ചിറ്റ്.
വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ ബോധപൂര്‍വ്വം മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് ഐജി മനോജ് എബ്രഹാം ഡിജിപിയ്ക്ക് കൈമാറി.
അഭിമുഖത്തിനിടെ സെന്‍കുമാര്‍ ഫോണില്‍ സംസാരിച്ചത് വാരികയുടെ ലേഖകന്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. സ്വകാര്യ ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്യാന്‍ ലേഖകന്‍ സെന്‍കുമാര്‍ അനുമതി നല്‍കിയിരുന്നില്ല. സംഭാഷണത്തിലെ വിശദാംശങ്ങള്‍ ലേഖകന്‍ പുറത്തുവിടുകയായിരുന്നുവെന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
വുമണ്‍ ഇന്‍ കളക്ടീവ് എന്ന സംഘടന നല്കിയ പരാതിയിലായിരുന്നു അന്വേഷണം നടന്നത്. റിപ്പോര്‍ട്ടില്‍ ആര്‍ക്കെതിരെയും നടപടിയ്ക്ക് ശുപാര്‍ശയില്ല.
അതേസമയം, മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പരാമര്‍ശമ നടത്തിയെന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ അന്വേഷണം നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."