'കിതാബി' നു എന്റെ പിന്തുണയില്ല: കല്‍പറ്റ നാരായണന്‍
കോഴിക്കോട്: മേമുണ്ട സ്‌കൂള്‍ അധികൃതര്‍ പിന്‍വലിച്ച 'കിതാബ്' എന്ന നാടകത്തിനു പിന്തുണ പ്രഖാപിച്ച് സാംസ്‌കാരിക പ്രവര്‍ത്തകരുടേതായി വന്ന കുറുപ്പില്‍ താന്‍ നല്‍കിയ പിന്തുണ പിന്‍വലിക്കുന്നതായി കവി കല്‍പറ്റ നാരായണണന്‍. നാടകം രചിക്കാന്‍ സംവിധായകന്‍ ആസ്പദമാക്കിയ 'വാങ്ക് ' എന്ന കഥയുടെ രചയിതാവായ ഉണ്ണി ആറിനോട് സംസാരിച്ച ശേഷമാണ് ഈ കാര്യം പറയുന്നതെന്നും കല്‍പറ്റ നാരായണന്‍ പറഞ്ഞു.
ചില സാംസ്‌കാരിക പ്രവര്‍ത്തകര്‍ തയ്യാറാക്കിയ പ്രതിഷേധക്കുറിപ്പില്‍ തന്റെ പേര് ചേര്‍ത്തത് തെറ്റിദ്ധാരണയുടെ പുറത്താണെന്നും കാര്യം വ്യക്തമായപ്പോള്‍ പിന്തുണ പിന്‍വലിക്കുകയാണെന്നും കല്‍പറ്റ നാരായണന്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി. പ്രതിഷേധക്കുറിപ്പില്‍ പേര് ചേര്‍ത്ത് പ്രചരിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്ന പോസ്റ്റിന് താഴെ കമന്റായാണ് കവി നിലപാട് വ്യക്തമാക്കിയത്.
'ഇതില്‍! എന്റെ പേര്‍ വന്നത് ഒരു തെറ്റിദ്ധാരണ മൂലമാണ്. ആര്‍. ഉണ്ണിയോടന്വേഷിച്ചപ്പോഴാണ് നിജസ്ഥിതി അറിഞ്ഞത്. ഉണ്ണിയെ അവിശ്വസിക്കാന്‍ !കാരണമില്ല. എന്റെ പിന്തുണ പിന്‍വലിക്കുന്നു
എന്നാണ് കവി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. എഴുത്തുകാരി ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയ്ക്ക് താഴെയായിരുന്നു കല്‍പറ്റ നാരായണന്‍ കമന്റായി ഈ കാര്യ വ്യക്തമാക്കിയത്.
നവോത്ഥാന മൂല്യങ്ങള്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും എതിരെയുള്ള കടന്നുകയറ്റമാണ് കിതാബിന് നേരെ ഉണ്ടായിട്ടുള്ളതെന്നും അതുകൊണ്ട് തന്നെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടകം അവതരിപ്പിക്കുന്നതിന് അവസരം ലഭിക്കാത്തതില്‍ പ്രതിഷേധം അറിയിക്കുന്നു എന്നുമാണ് ഇരുനൂറോളം പേര്‍ ഒപ്പുവെച്ച പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.
ഇസ്ലാമിനെ വികൃതമായി ചിത്രീകരിക്കുന്ന നാടകം കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അവതരിപ്പിക്കുകയും ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിഷോധം ശക്തമായതോടെ നാടകം അവതരിപ്പിക്കേണ്ടതില്ല എന്ന സ്‌കൂള്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. നാടകം അവതരിപ്പിക്കണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ചെങ്കിലും കോടതി അനുമതി നല്‍കിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."