HOME
DETAILS
MAL
ആന്ധ്രയില്‍നിന്ന് സവാള എത്തി; വില കുറയുന്നു
backup
December 13 2019 | 01:12 AM
സ്വന്തം ലേഖിക
കൊച്ചി: സവാളയ്ക്ക് നേരിയ തോതില്‍ വില കുറഞ്ഞു. കിലോയ്ക്ക് 40 രൂപ കുറഞ്ഞ് 100 രൂപയിലാണ് ഇന്നലെ ചില്ലറ വിപണിയില്‍ വ്യാപാരം നടന്നത്. ആന്ധ്രയില്‍ നിന്ന് ചുവന്ന നിറത്തിലുള്ള ചെറിയ സവാള എത്തിയതോടെയാണ് കിലോയ്ക്ക് 100 രൂപയ്ക്ക് സവാള വില്ക്കാന് കഴിഞ്ഞത്. അതേസമയം 160 രൂപ വരെ എത്തിയ വെള്ള സവാളയ്ക്ക് ഇന്നലെ 120-130 രൂപയായിരുന്നു വില. മഹാരാഷ്ട്രയില്‍ നിന്നെത്തുന്ന ഇത്തരം സവാളയ്ക്ക് ആവശ്യക്കാര്‍ കുറവാണ്. കര്‍ണാടക, തമിഴ്നാട്, ഹുഗ്ലി എന്നിവിടങ്ങളില്‍ നിന്ന് സവാള എത്തുന്നതോടെ കിലോയ്ക്ക് 80 രൂപയായി കുറയുമെന്നാണ് സൂചന.
ഈജിപ്തില്‍ നിന്ന് സവാള ഇറക്കുമതി ചെയ്തെങ്കിലും വലുപ്പം കൂടിയ സവാള വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണ്. ഇത്തരം ഒരു സവാളയുടെ തൂക്കം 400 മുതല്‍ 500 ഗ്രാം വരെയാണ്. ഒരുകിലോ സവാള വാങ്ങിയാല്‍ രണ്ടെണ്ണമായിരിക്കും ലഭിക്കുക. മൊത്ത വിപണിയില്‍ 120 രൂപയാണ് ഒരുകിലോ ഈജിപ്ത് സവാളയുടെ വില. ഹോട്ടലുകളിലും സവാള ഉപയോഗം കുറഞ്ഞിട്ടുണ്ട്.
ചില്ലറ വ്യാപാരികളും കൂടുതല്‍ സവാള എടുത്തുവയ്ക്കുന്നില്ല. 16 കിലോഗ്രാം സവാള എടുത്തുവച്ചാല്‍ വെറും അരകിലോ മാത്രമാണ് വില്പന നടത്തുന്നതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
നേരിയ തോതില്‍ വില കുറഞ്ഞെങ്കിലും ഇനിയും വില കുറഞ്ഞതിനുശേഷം സവാള വാങ്ങാമെന്ന നിലപാടിലാണ് വീട്ടമ്മമാര്‍. അതേസമയം സവാളയ്ക്കുപകരം ഉപയോഗിക്കുന്ന കാബേജിനും വില കുത്തനെ കൂടി. 20രൂപയ്ക്ക് വില്പന നടത്തിയിരുന്ന കാബേജിനിപ്പോള് 35 രൂപയാണ് വില.
കാരറ്റ്, ബീന്‍സ്, പച്ചമുളക് എന്നിവയ്ക്കും വില കൂടിയിട്ടുണ്ട്. 10 മുതല്‍ 15 രൂപ വരെയാണ് കൂടിയത്. ബീറ്റ്റൂട്ടിനാണ് വില ഏറ്റവും കൂടുതല്‍. കിലോയ്ക്ക് 35 രൂപയുണ്ടായിരുന്ന ബീറ്റ്റൂട്ടിന് 55 രൂപയാണ് വില. അതേസമയം ചെറിയ ഉള്ളിയുടെ വില വരും ദിവസങ്ങളിലും 180 രൂപയായി തുടരുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."