കേരള ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ പണിമുടക്കിലേക്ക്
തിരുവനന്തപുരം: കേരള ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് അടക്കമുള്ള പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ദിവസവേതന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ഓഫിസ് അറ്റന്റന്റ് (പ്യൂണ്‍) തസ്തികയില്‍ നിയമനം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ മുതല്‍ ഹെഡ് ഓഫിസിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. ഈ മാസം 17 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് സമരം നീങ്ങും.
കേരള ഗ്രാമീണ ബാങ്കില്‍ പ്യൂണ്‍ തസ്തികയില്‍ സ്ഥിരനിയമനം നടന്നിട്ട് 10 വര്‍ഷത്തോളമായി. 2008ല്‍ നടന്ന വലിയ പ്രക്ഷോഭത്തെ തുടര്‍ന്ന് 112 പേര്‍ക്ക് നിയമനം നല്‍കിയിരുന്നു. ബിസിനസ് പലമടങ്ങ് വര്‍ധിച്ചിട്ടും നിരവധി പുതിയ ശാഖകള്‍ തുറന്നിട്ടും ഓഫിസ് അറ്റന്റന്റ് തസ്തികയില്‍ നിയമനം നടത്താന്‍ മാനേജ്മെന്റ് തയാറാകുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
ഇതിനെതിരേ കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂനിയന്റെയും ഓഫിസേഴ്സ് യൂനിയന്റെയും നേതൃത്വത്തിലാണ് പ്രക്ഷോഭം നടത്തുന്നത്. നാളെ നിരാഹാര സമരം ആരംഭിക്കും. തുടര്‍ന്ന് പരിഹാര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ 17 മുതല്‍ മുഴുവന്‍ ശാഖകളും ഓഫിസുകളും അടച്ചിട്ട് അനിശ്ചിതകാലത്തേക്ക് പണിമുടക്ക് നടത്താനാണ് സമരസമിതിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."