രാഷ്ട്രീയനീക്കം ശക്തമാക്കി ബി.ജെ.പി; കൊല്ലപ്പെട്ട ആര്.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ അരുണ്‍ ജയ്റ്റ്ലിയെത്തും
ന്യൂഡല്‍ഹി: കേരളത്തില്‍ നടന്ന രാഷ്ട്രീയ അക്രമങ്ങളില്‍ ദേശീയശ്രദ്ധ തിരിക്കാന്‍ നീക്കവുമായി ബി.ജെ.പി കേന്ദ്ര നേതൃത്വം. തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആര്.എസ്.എസ് കാര്യവാഹക് രാജേഷിന്റെ വീട്ടിലേക്ക് കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്ലിയെത്തും.
ഞായറാഴ്ചയാണ് ജയ്റ്റ്ലി കേരത്തിലെത്തുക. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ജയ്റ്റ്ലിയെത്തുന്നത്.
നേരത്തെ, ലോക്സഭയില്‍ കേരളത്തിലെ അക്രമസംഭവങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നിരുന്നു. പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് കേരളത്തിലെ സംഭവങ്ങളും ചര്‍ച്ചയായത്. താലിബാന് മോഡല്‍ വധങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് ബി.ജെ.പി എം.പിമാര്‍ സഭയില്‍ ആരോപിച്ചിരുന്നു.
തിരുവനന്തപുരത്തെ അക്രമസംഭവങ്ങള്‍ക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണര്‍ പി സദാശിവം വിളിപ്പിക്കുകയും ആര്.എസ്.എസ്, ബി.ജെ.പി നേതൃത്വവുമായി സമാധാന ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിനെല്ലാം പിന്നിലും കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും സമ്മര്‍ദമാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."