HOME
DETAILS
MAL
പൗരത്വ ബില്‍: തുല്യാവകാശത്തിന്മേലുള്ള കടന്നുകയറ്റം- രാജ്മോഹന്‍ ഗാന്ധി
backup
December 13 2019 | 01:12 AM
കോഴിക്കോട്: ഭരണഘടന ജനങ്ങള്‍ക്ക് നല്കുന്ന തുല്യാവകാശത്തിനുനേരെയുള്ള കടന്നുകയറ്റമാണ് പൗരത്വ ഭേദഗതി ബില്ലെന്ന് ഗാന്ധിജിയുടെ പൗത്രനും ചരിത്രകാരനുമായ രാജ്മോഹന്‍ ഗാന്ധി.
എം.ഇ.എസ് സംഘടിപ്പിച്ച ഗാന്ധിസ്മൃതി പരിപാടിയില്‍ 'ആധുനിക കാലഘട്ടത്തില്‍ ഗാന്ധിയന്‍ ആശയങ്ങളുടെ പ്രസക്തി' എന്ന വിഷയത്തിലെ പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എവിടെ ജനിച്ചുവെന്നും വളര്ന്നുവെന്നുമായിരുന്നു പൗരത്വത്തിന്റെ അടിസ്ഥാനമായി ഗാന്ധിജി കണ്ടത്. മതത്തെയും ദേശീയതയെയും രണ്ടായാണ് അദ്ദേഹം നിര്‍വചിച്ചത്.
വിയോജിക്കാനുള്ള സ്വാതന്ത്യത്തിനു വേണ്ടികൂടിയാണ് ഗാന്ധിജി പൊരുതിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യം മാത്രമായിരുന്നില്ല, മറിച്ച് ഓരോ ഇന്ത്യക്കാരനും സ്വാതന്ത്ര്യം ലഭിക്കാനാണ് ഗാന്ധിജി ആഗ്രഹിച്ചത്. പൗരത്വ ബില്‍, കശ്മിരിന്റെ പ്രത്യേകാവകാശങ്ങള്‍ ഇല്ലാതാക്കിയ നടപടി തുടങ്ങിയവക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. ഇതുസംബന്ധിച്ച് ജനങ്ങള്‍ നിരന്തരം സംസാരിക്കുകയും ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."