സ്ത്രീപുരുഷ സമത്വപ്രശ്‌നം മതനിരപേക്ഷതക്ക് യോജിച്ചതല്ല: പിണറായി വിജയന്‍
കണ്ണൂര്‍: സ്ത്രീപുരുഷ സമത്വത്തിന്റെ പേരിലുള്ള പ്രശ്‌നങ്ങള്‍ മതനിരപേക്ഷ സമൂഹത്തിനു യോജിച്ചതല്ലെന്നും ഇതു പുരോഗതിയിലേക്കു പോകുന്ന നമ്മുടെ നാടിനെ പിറകോട്ടു നയിക്കുമെന്നും ഇത്തരം ശ്രമത്തെ ശക്തമായി തടയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
എ.ഐ.ടി.യു.സി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 'കേരള വികസനം- സാധ്യതകളും വെല്ലുവിളികളും' വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ തൊഴില്‍ പ്രശ്‌നത്തിന്റെ പേരില്‍ ഒരു സ്ഥാപനവും അടഞ്ഞിട്ടില്ല. ഇവിടെ ഒന്നും നടത്താനാകില്ലെന്നാണ് പ്രചാരണം. നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥയെ മാറ്റിമറിക്കുന്നതിനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ കാണണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അധ്യക്ഷനായി. പന്ന്യന്‍ രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കെ. രവിരാമന്‍, സി. രവീന്ദ്രന്‍ സംസാരിച്ചു. സ്ത്രീ തൊഴിലാളി സമ്മേളനം ദേശീയ സെക്രട്ടറി വഹീദ നിസാം ഉദ്ഘാടനം ചെയ്തു. പി. വസന്തം മുഖ്യപ്രഭാഷണം നടത്തി. കെ.എം സ്വപ്ന സംസാരിച്ചു. സാംസ്‌കാരിക സമ്മേളനം സ്വാമി അഗ്നിവേശ് ഉദ്ഘാടനം ചെയ്തു.
ഇന്നു രാവിലെ 10ന് റബ്‌കോ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ദേശീയ ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് വര്‍ഗീയവിരുദ്ധ സദസില്‍ ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി ശ്രീകുമാര്‍ പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."