HOME
DETAILS
MAL
മഅ്ദനി വിഷയം: കര്‍ണാടക മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്നു ചെന്നിത്തല
backup
August 03 2017 | 14:08 PM
മലപ്പുറം: അബ്ദുനാസര്‍ മഅ്ദനിക്ക് നാട്ടിലെത്താന്‍ ഭീമമായ തുക ആവശ്യപ്പെട്ട കര്‍ണാടക പൊലിസിന്റെ നടപടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അറിവോടെയല്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയം സംബന്ധമായി പി.ഡി.പി നേതാക്കള്‍ തന്നെ വന്നുകണ്ടിരുന്നു, തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു.
ബംഗളൂരു സിറ്റി പൊലിസ് കമ്മീഷണറാണ് ഇതിനു പിന്നിലെന്നാണ് ലഭിച്ച മറുപടി. മഅ്ദനിയുടെ യാത്രാ ചെലവ് സംബന്ധിച്ച ഇളവും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായും ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. മഅ്ദനിക്ക് സ്വാഭാവിക നീതി ലഭിക്കണം. രോഗബാധിയായ ഉമ്മയെ കാണാനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും അദ്ദേഹത്തിന് അവകാശമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."