സ്വകാര്യബസ് ഉടമകള്‍ സൊസൈറ്റി രൂപികരിച്ചു
പൂച്ചാക്കല്‍: ചേര്‍ത്തല -അരൂക്കുറ്റി റൂട്ടിലെ സ്വകാര്യബസ് ഉടമകള്‍ സൊസൈറ്റി രൂപികരിച്ചു പ്രവര്‍ത്തനം തുടങ്ങി.മത്സര ഓട്ടം ഒഴിവാക്കലും എല്ലാവര്‍ക്കും 'ശുഭ'യാത്രയും പദ്ധതി ലക്ഷ്യമിടുന്നു.കൈരളി ട്രാന്‍സ്‌പോര്‍ട്‌സ് എന്നാണ് സൊസൈറ്റിയുടെ പേര്. ഇതിന്റെ അറിയിപ്പ് എല്ലാ ബസിന്റെയും ചില്ലുകളില്‍ പതിച്ചിട്ടുണ്ട്.ചേര്‍ത്തല അരൂക്കുറ്റി റോഡിലൂടെ അരൂര്‍ വൈറ്റില തൈക്കാട്ടുശേരി തുറവൂര്‍ തുടങ്ങിയ ഭാഗങ്ങളിലേക്കു സര്‍വീസുള്ള 48ബസുകളാണ് ഇതിലെ അംഗങ്ങള്‍.
മറ്റു ചില ബസുകളും കോസ്റ്റല്‍ കോ ഓപ്പറേറ്റിവ് ട്രാന്‍സ്‌പോര്‍ട് ബസുകളും അംഗമായിട്ടില്ല.സ്വകാര്യബസുകളുടെ മത്സര ഓട്ടവും അതുവഴി സാധ്യതയുള്ള അപകടങ്ങളും ഒഴിവാകുമെന്നതാണ് യാത്രക്കാര്‍ക്കുള്ള പ്രധാന പ്രയോജനം. യാത്രക്കിടെ സമയത്തിന്റെ പേരില്‍ ഉള്‍പ്പെടെ ബസ് ജീവനക്കാര്‍ തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ ഇല്ലാതായി സര്‍വീസുകള്‍ സൗഹാര്‍ദപരമാകും. എല്ലാ സ്റ്റോപ്പുകളിലും ബസ് നിര്‍ത്തും. വിദ്യാര്‍ഥികള്‍ അടക്കം എല്ലാ യാത്രക്കാര്‍ക്കും ആവശ്യമായ പരിഗണനയും യാത്രാസുരക്ഷിതത്വവും ലഭിക്കും. ധൃതിയിലും ശ്രമകരമായും സര്‍വീസ് നടത്തി കൂടുതല്‍ യാത്രക്കാരെ കയറ്റി കൂടുതല്‍ പണം സ്വരൂപിക്കുന്ന ബസുകളിലെ ജീവനക്കാര്‍ക്ക് ചില ഉടമകള്‍ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നത് ഇല്ലാതാകും തുടങ്ങിയവയാണ് പ്രത്യേകതകള്‍.
നഷ്ടത്തില്‍ സര്‍വീസ് നടത്തുന്ന ബസുകളെ സഹായിച്ച് അവയുടെ സര്‍വീസ് നിലനിര്‍ത്താനും പദ്ധതിയുണ്ട്. രാത്രി വൈകി സര്‍വീസ് നടത്തുന്നതും ബസ് കുറവുള്ളതും യാത്രക്കാര്‍ കൂടുതലുള്ളതുമായ എംഎല്‍എ റോഡ് അടക്കമുള്ള റൂട്ടുകളില്‍ സര്‍വീസ് തുടങ്ങുന്നതും സ്ഥിരം യാത്രക്കാര്‍ക്ക് സ്മാര്‍ട് കാര്‍ഡ് ഏര്‍പ്പെടുത്തുന്നതും ആലോചിക്കുകയാണെന്നും സൊസൈറ്റി ഭാരവാഹികള്‍ വ്യക്തമാക്കി.ആര്‍ടിഒ എബി ജോണ്‍ ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല ജോയിന്റ് ആര്‍ടിഒ ഷാജി മാധവന്‍, എംവിഐ കെ.ജി.ബിജു, വി.രാധാകൃഷ്ണന്‍, സെക്രട്ടറി വി.ആര്‍. ഉണ്ണി, ട്രഷറര്‍ ആര്‍.ബിജു, ദിനേശ്കുമാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."