HOME
DETAILS

ഹിറ്റ്‌ലര്‍

  
backup
December 13 2019 | 01:12 AM

%e0%b4%b9%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e2%80%8c%e0%b4%b2%e0%b4%b0%e0%b5%8d%e2%80%8d
 
 
 
 
ഒന്നാം ലോക മഹായുദ്ധത്തില്‍ കേവലമൊരു സൈനികനായി സേവനം ചെയ്യുകയും രണ്ടാം ലോകമഹായുദ്ധത്തിന് കാരണക്കാരനാകുകയും ചെയ്ത അഡോള്‍ഫ് ഹിറ്റ്‌ലറെക്കുറിച്ച് കൂടുതലായി വായിക്കാം.
 
       ഹിറ്റ്‌ലര്‍
 
നാസിസത്തിന്റെ അമരക്കാരനായും ജൂതവംശ വിരോധിയുമായാണ് ഹിറ്റ്‌ലര്‍ ലോക ചരിത്രത്തില്‍ അറിയപ്പെടുന്നത്. 1880 ഏപ്രില്‍ 20 ന് അലോയ്‌സ് ഹിറ്റ്‌ലറുടേയും ക്ലാരപോള്‍സിലിന്റെയും മകനായി ഓസ്ട്രിയ ഹങ്കറി പ്രദേശമായ ബ്രോണൗആം ഇനില്‍ ആയിരുന്നു ഹിറ്റലരുടെ ജനനം.
ഇവരുടെ ആറുമക്കളില്‍ നാലാമനായിരുന്നു. ഹിറ്റ്‌ലറിന് മൂന്നു വയസുള്ളപ്പോള്‍  കുടുംബം ജര്‍മനിയിലേക്ക് കുടിയേറ്റം നടത്തി. അഡോള്‍ഫ് ഹിറ്റ്‌ലറുടെ അച്ഛനായ ഹിറ്റ്‌ലറിന് തന്റെ 39 ാം വയസിലാണ് ഹിറ്റ്‌ലര്‍ എന്ന പേരുലഭിക്കുന്നത്.
അതിനുമുമ്പ് അദ്ദേഹത്തിന്റെ പേര് അലോയ്‌സ് എന്നായിരുന്നു.നല്ലൊരു ചിത്രകാരനായിരുന്നു ഹിറ്റ്‌ലര്‍. പഠനത്തില്‍ താല്‍പ്പര്യമില്ലാതെ ചിത്രം വരയ്ക്കാനും നല്ല വസ്ത്രം ധരിക്കാനുമായിരുന്നു ഹിറ്റ്‌ലര്‍ ഇഷ്ടപ്പെട്ടത്. ക്ലാസിക്കല്‍ സ്‌കൂളില്‍ പോയി പഠിക്കാനും ചിത്രരചന നടത്താനും ആഗ്രഹിച്ചിരുന്ന ഹിറ്റ്‌ലറെ അച്ഛന്‍ ഒരു സാധാരണ സ്‌കൂളിലാണ് ചേര്‍ത്ത് പഠിപ്പിച്ചത്. 
ഒരു കാലത്ത് ഹിറ്റ്‌ലര്‍ ചിത്രം വരച്ചും ചിത്രം വില്‍പ്പന നടത്തിയുമാണ് ജീവിച്ചിരുന്നത്. അമ്മയുടെ മരണത്തോടെ ഹിറ്റ്‌ലര്‍ തീര്‍ത്തും ദരിദ്രനായിമാറി. ദരിദ്രരായ ജോലിക്കാരുടെ ചേരിയിലാണ് സ്വന്തമായി വീടില്ലാത്ത ഹിറ്റ്‌ലര്‍ പിന്നീട് താമസിച്ചത്. ഇവിടെ നിന്നാണ് ഹിറ്റലറിലെ വംശചിന്താഗതികള്‍ രൂപപ്പെട്ട് വന്നത്. ഒന്നാം ലോക യുദ്ധത്തിലെ ജര്‍മ്മനിയുടെ പരാജയത്തിന് ശേഷം ആ ചിന്ത ഒരു കലാപകാരിയിലേക്ക് ഹിറ്റ്‌ലറെ വളര്‍ത്തി. 
 
          ബവേറിയന്‍  സൈന്യത്തില്‍
 
ഒന്നാം ലോകയുദ്ധകാലത്ത് ഹിറ്റ്‌ലര്‍  ഓസ്ട്രിയന്‍ പൗരനായി ബവേറിയന്‍ സൈന്യത്തില്‍ സേവനമനുഷ്ടിച്ചു. സൈന്യത്തിലെ മുന്നേറ്റ നിരയിലാണ് ഹിറ്റലര്‍ സേവനം ചെയ്തിരുന്നത്. നിരവധി യുദ്ധത്തില്‍ പങ്കെടുത്ത ഹിറ്റ്‌ലര്‍ക്ക് ധീരതയ്ക്കുള്ള പുരസ്‌കാരങ്ങളും ലഭിക്കുകയുണ്ടായി. പല തവണ യുദ്ധത്തില്‍  പരുക്കേറ്റ ഹിറ്റ്‌ലറെ തേടി ഒരിക്കല്‍   ഭാഗീകമായ അന്ധതയുമെത്തി. ഈ കാലത്താണ് ജര്‍മനി യുദ്ധത്തില്‍ പരാജയപ്പെടുന്നത്. 1918 ല്‍ ജര്‍മ്മനി യുദ്ധത്തില്‍ കീഴടങ്ങിയതിന് പിന്നില്‍ മാര്‍ക്‌സിസ്റ്റുകാരും സിവിലിയന്‍ നേതാക്കളുമാണെന്ന് ഹിറ്റ്‌ലര്‍ വിശ്വസിച്ചു. ഒന്നാം ലോക മഹായുദ്ധത്തിന്റെ പാപ ഭാരം മുഴുവന്‍ ജര്‍മനിയുടെ തലയില്‍ കെട്ടിവച്ചതോടെ ഹിറ്റ്‌ലറടങ്ങുന്ന ജര്‍മ്മന്‍ ജനത സഖ്യശക്തികളോട് അടങ്ങാത്ത പകവച്ചു പുലര്‍ത്തി.യുദ്ധക്കെടുതിയില്‍നിന്നു രാജ്യത്തിന്റെ  മോചനം ആഗ്രഹിച്ച ജര്‍മ്മന്‍ ജനത ഹിറ്റലറെ തങ്ങളുടെ വിമോചകനായി കരുതി. ജര്‍മ്മന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയില്‍ അംഗമായ ഹിറ്റലര്‍ ഏറെ വൈകാതെ പാര്‍ട്ടിയുടെ നേതൃപദവി അലങ്കരിച്ചു. നാഷണല്‍ സോഷ്യലിസ്റ്റ്  ജര്‍മ്മന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയെന്നാണ് ജര്‍മ്മന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പേര് ഹിറ്റലര്‍ പരിഷ്‌ക്കരിച്ചത്. നാഷണല്‍ സോഷ്യലിസ്റ്റ് പിന്നീട് നാസിയായി മാറി. പാര്‍ട്ടിയുടെ മുഖ പത്രമായ വോള്‍കിഷര്‍ ബോബാഷറിലൂടെ നാസിസത്തിന്റെ പ്രത്യയ ശാസ്ത്ര സിദ്ധാന്തങ്ങള്‍ പത്രാധിപരായ ഹിറ്റ്‌ലര്‍ പൊതു ജനങ്ങളിലേക്കെത്തിച്ചു. 1921 ജൂലായില്‍ ഹിറ്റലര്‍ നാസി പാര്‍ട്ടിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1923 ല്‍  നിലവിലെ ഭരണകൂടത്തെ ഹിറ്റലര്‍ പട്ടാള വിപ്ലവത്തിലൂടെ അട്ടിമറിക്കാന്‍ ശ്രമിക്കുകയും അട്ടിമറി ശ്രമം പരാജയപ്പെടുകയും ചെയ്തു. ബീര്‍ഹാള്‍ പുഷ് എന്നറിയപ്പെട്ട ഈ അട്ടിമറി ശ്രമത്തെത്തുടര്‍ന്ന് ഹിറ്റ്‌ലര്‍ ജയിലിലടക്കപ്പെട്ടു. ഇവിടെവച്ചാണ് തന്റെ ആത്മകഥയായ മെയ്ന്‍ കാംഫ് (എന്റെ പോരാട്ടം) എഴുതുന്നത്. ജനാഭിപ്രായത്തെത്തുടര്‍ന്ന് ഹിറ്റ്‌ലര്‍ ജയില്‍ മോചിതനായി. എട്ട് മാസത്തെ ജയില്‍ വാസത്തിനു ശേഷം പുറത്തിറങ്ങിയ ഹിറ്റലറുടെ ജനപിന്തുണ ഇതോടെ പതിമടങ്ങ് വര്‍ധിച്ചു. ഇതിന് ശേഷം ഹിറ്റ്‌ലര്‍ നാസി പ്രചാരണം ശക്തിപ്പെടുത്തുകയും പാര്‍ട്ടിയുടെ  സന്നദ്ധ സേനയെവികസിപ്പിക്കുകയും ചെയ്തു. ജയിലില്‍ നിന്ന് മോചിതനായ ഹിറ്റ്‌ലര്‍ വേഴ്‌സാഉടമ്പടിയെ എതിര്‍ത്തും ജര്‍മ്മന്‍ ദേശീയത, കമ്മ്യൂണിസ്റ്റ്, ജൂത വിരുദ്ധത എന്നീ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും നിരവധി പ്രസംഗങ്ങള്‍ നടത്തി ജനങ്ങളുടെ പിന്തുണ നേടി. ഇതോടെ നാസി പ്രചാരണം ഹിറ്റ്‌ലര്‍ക്ക് എളുപ്പമായി. ഇതിനിടെ മാറി മാറി വന്ന ഭരണകൂടങ്ങള്‍ ദുര്‍ബലരാവുകയും ഹിറ്റലര്‍ക്കല്ലാതെ ജര്‍മ്മനിയെ രക്ഷിക്കാന്‍ സാധിക്കില്ലെന്ന്  ജര്‍മ്മന്‍ ജനത ഉറച്ച് വിശ്വസിക്കുകയും ചെയ്തു.
1932ലെ പൊതു തെരഞ്ഞടുപ്പില്‍ ഹിറ്റ്‌ലറുടെ നാസിപാര്‍ട്ടിക്ക് 608 സീറ്റില്‍ 288  സീറ്റാണ് ലഭിച്ചിരുന്നത്. മറ്റ് അംഗങ്ങളുമായി ചേര്‍ന്ന് കൂട്ടു മന്ത്രിസഭയുണ്ടാക്കാന്‍ കഴിയുമായിരുന്നിട്ടും ഹിറ്റ്‌ലര്‍ അതിന് ഒരുക്കമായിരുന്നില്ല. ഒറ്റക്ക് മന്ത്രിസഭയുണ്ടാക്കാന്‍ ആര്‍ക്കും കഴിയാതെ വന്നപ്പോള്‍ വീണ്ടും ജര്‍മ്മനിയില്‍ തെരഞ്ഞെടുപ്പ് നടത്തി. പക്ഷെ രാഷ്ട്രീയ സ്ഥിരതയുണ്ടാക്കാന്‍ മാറി മാറി വരുന്ന ഗവണ്‍മെന്റുകഴ്പക്ക് കഴിയാതെ വന്നു. ഈ സമയത്ത് ഗത്യന്തരമില്ലാതെ പ്രസിഡന്റ് ഹിന്‍ഡര്‍ബര്‍ഗിന് ഹിറ്റ്‌ലറെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ക്ഷണിക്കേണ്ടി വന്നു. 
 
        ജര്‍മ്മനിയുടെ ചാന്‍സലര്‍
 
1933 ജനുവരി 30 ന് ഹിറ്റ്‌ലര്‍ ജര്‍മ്മനിയുടെ ചാന്‍സലറായി. പിന്നീട് ഭരണഘടനാ ഭേദഗതിയിലൂടെ ഹിറ്റ്‌ലര്‍ ജര്‍മ്മനിയുടെ സര്‍വാധിപതിയായി.1934 ല്‍ പ്രസിഡന്റ് ഹിന്‍ഡര്‍ബര്‍ഗ് മരിച്ചതോടെ പ്രധാനമന്ത്രിയുടേയും പ്രസിഡന്റിന്റേയും അധികാരം സംയോജിപ്പിച്ച് ഫ്യൂറര്‍ ആയി മാറി. അതോടൊപ്പം ജര്‍മ്മന്‍ സൈന്യത്തിന്റെ പരമാധികാരിയും. യൂറോപ്യന്‍ വന്‍കര നാസിപ്പാര്‍ട്ടിയുടെ അധീനതയില്‍ വരുത്തുകയെന്നതായിരുന്നു ഹിറ്റ്‌ലറുടെ ലക്ഷ്യം. ഇതിനു വേണ്ടി ഹിറ്റ്‌ലര്‍ നിരവധി തന്ത്രങ്ങളൊരുക്കി. ജര്‍മന്‍ ജനതയ്ക്ക് വാസ സ്ഥാനം പണിയുകയെന്നത് അദ്ദേഹത്തിന്റെ പ്രാദേശിക നയങ്ങളിലൊന്നായിരുന്നു. ചില്ലിക്കാശ് പോലും പ്രതിഫലം പറ്റാതെ ഹിറ്റ്‌ലര്‍ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. പാര്‍ട്ടി ഫണ്ടില്‍നിന്ന് ഒരു വിഹിതം പോലും സ്വകാര്യ ആവശ്യങ്ങള്‍ക്കു വേണ്ടി അദ്ദേഹം വിനിയോഗിച്ചിരുന്നില്ല. 
 
        ക്രൂരനായ ഭരണാധികാരി
 
ലോകം കണ്ട ഏറ്റവും ക്രൂരനായ ഭരണാധികാരികളിലൊരാളാണ് അഡോള്‍ഫ് ഹിറ്റ്‌ലറെ കണക്കാക്കുന്നത്. ഹിറ്റ്‌ലര്‍ തെരുവില്‍ പട്ടിണികിടന്ന് ജീവിച്ചിരുന്ന  കാലങ്ങളില്‍ പാവപ്പെട്ടവരോട് ജൂതര്‍ ചെയ്തിരുന്ന ക്രൂരതകളാണ് പിന്നീട് തീവ്രമായ ജൂത വിരോധമായി മാറിയതെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. 1939 ല്‍  നടത്തിയ പോളണ്ട് അധിനിവേശം രണ്ടാം ലോക മഹായുദ്ധത്തിന് കാരണങ്ങളിലൊന്നായി മാറി.1941 ല്‍ ജര്‍മ്മനി സംഖ്യ കക്ഷി കൂട്ടുകെട്ട് യൂറോപ്പ്, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കി. 
 
        ഇറ്റലി- ജര്‍മ്മനി -ജപ്പാന്‍ 
 
ഇറ്റലി- ജര്‍മ്മനി -ജപ്പാന്‍ രാജ്യങ്ങളുടെ അച്ചുതണ്ടുശക്തി രണ്ടാം ലോക മഹായുദ്ധത്തിന്റെ  ഗതിമാറ്റിമറിച്ചുവെങ്കിലും അമേരിക്ക യുദ്ധരംഗത്തേക്ക് വന്നതോടെ കാര്യങ്ങള്‍ ജര്‍മ്മനിക്ക് എതിരായി. 1943 ആകുമ്പോഴേക്കും ഹിറ്റ്‌ലര്‍ പരാജയത്തിന്റെ കയ്പ്പ് രുചിയറിഞ്ഞു തുടങ്ങി. അമേരിക്കയും ബ്രിട്ടനും ഉഭയകക്ഷിക്കരാറില്‍ ഒപ്പുവച്ചു. റുമാനിയയില്‍ ജര്‍മ്മനി ആധിപത്യം സ്ഥാപിച്ചതും ഫിന്‍ലന്‍ഡുമായി കരാറുണ്ടാക്കിയതും ദഹിക്കാതെ റഷ്യ, ജര്‍മ്മനിയുടെ കൂട്ടുകെട്ടില്‍ നിന്ന് നേരത്തെ പിന്മാറിയിരുന്നു.
ഇതോടെ ജര്‍മ്മനി റഷ്യയുമായി യുദ്ധം ചെയ്തു കൊണ്ടിരിക്കവേ അതി ശൈത്യം വന്ന് ജര്‍മ്മന്‍ സൈന്യത്തിലെ ആയിരങ്ങള്‍ മരിച്ചു വീണു. 1944 ല്‍ റഷ്യയില്‍ അവശേഷിക്കുന്ന നാസിപ്പടയാളികള്‍ ആയുധംവച്ച് കീഴടങ്ങി.രണ്ടു ലക്ഷം സൈനികരെ റഷ്യ തടവിലാക്കി. ഇറ്റലിയുടെ അധിപധി മുസ്സോളിനി കൊല്ലപ്പെട്ടു. 
 
        തനിക്കൊപ്പം ജര്‍മ്മനിയും
 
ജര്‍മ്മനിയുടെ പതനം മുന്നില്‍ കണ്ട ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്തു. യുദ്ധത്തിന് കാരണക്കാര്‍ യഹൂദരാണെന്ന് ഹിറ്റലര്‍ മരണപത്രത്തിലെഴുതി. നാവിക സേനാമേധാവിയായിരുന്ന അഡ്മിറല്‍ കാള്‍ ഡോമിസ്റ്റിനെ രാഷ്ട്രത്തലവനായും ഗീബല്‍സിനെ ചാന്‍സലറായും ഹിറ്റ്‌ലര്‍ തെരഞ്ഞെടുത്തു. തനിക്കൊപ്പം ജര്‍മ്മനിയും അവസാനിക്കണമെന്ന് ഹിറ്റ്‌ലര്‍ ആഗ്രഹിച്ചിരുന്നു. കീഴടങ്ങുന്നതിന് മുമ്പ് ശത്രുക്കള്‍ക്ക് തെളിവ് ലഭിക്കാതിരിക്കാന്‍ രാജ്യത്തിലെ സുപ്രധാന കേന്ദ്രങ്ങളില്‍ തീ കൊളുത്താന്‍ ഹിറ്റ്‌ലര്‍ ഉത്തരവിട്ടെങ്കിലും സൈനിക മേധാവികള്‍ ഈ വാക്ക് ചെവിക്കൊണ്ടില്ല.ഹിറ്റ്‌ലറുടെ പ്രതിരോധ നിര തകര്‍ത്ത്   അകത്ത് കറിയ സോവിയറ്റ് സൈന്യത്തിന് ഹിറ്റ്‌ലറുടെ മരണവാര്‍ത്തയാണ് ലഭിച്ചത്. നാസികള്‍ സ്ഥലം തീര്‍ത്ഥാടന കേന്ദ്രമാക്കിമാറ്റുമെന്ന് ഭയന്ന് സൈന്യം ഹിറ്റ്‌ലറുടെ ഭൗതിക അവശിഷ്ടങ്ങള്‍ അവിടെനിന്ന് കടത്തിക്കൊണ്ടുപോയി. ഹിറ്റ്‌ലറുടെ മൃതദ്ദേഹം സ്റ്റാലിനിന്റെ നിര്‍ദ്ദേശപ്രകാരം രണ്ട് തവണ പോസ്റ്റ്‌മോര്‍ട്ടം ചെയ്താണ് കൊല്ലപ്പെട്ടത് ഹിറ്റ്‌ലറാണെന്ന് സ്ഥിരീകരിച്ചത്.
 
 
 
 
നാസിസം
 
ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ ജര്‍മ്മനിയില്‍ രൂപം കൊണ്ട വംശീയ പ്രത്യയ ശാസ്ത്രമാണ് നാസിസം. വംശീയതയിലധിഷ്ഠിതവും ദേശീയവാദത്തെയും സമന്വയിപ്പിച്ച് കൊണ്ട് പ്രവര്‍ത്തിക്കുന്ന നാസിസം, ലോകം ഭരിക്കാന്‍ യോഗ്യരായവര്‍ ജര്‍മന്‍ ആര്യവംശം മാത്രമാണെന്ന് വിശ്വസിക്കുകയും മറ്റെല്ലാ ജനവിഭാഗങ്ങളും അവരുടെ ആശയങ്ങളും ആര്യവംശപുരോഗതിയുടെ ശത്രുക്കളാണെന്നും സിദ്ധാന്തിച്ചു.
 
ഹോളോകാസ്റ്റ്
 
രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസിഭരണകൂടം നടപ്പിലാക്കിയ ആസൂത്രിത ജൂത കൂട്ടക്കൊലകളെയാണ് ഹോളോകാസ്റ്റ് എന്നറിയപ്പെടുന്നത്. 60 ലക്ഷത്തിലധികം യഹൂദന്മാരെ ഹോളോകാസ്റ്റിലൂടെ നാസികള്‍ കൊന്നൊടുക്കിയിട്ടുണ്ട്.
 
മെയ്ന്‍ കാംഫ് 
 
ഹിറ്റ്‌ലറുടെ ആത്മകഥയുടെ പേരാണ്  മെയ്ന്‍ കാംഫ് അഥവാ എന്റെ പോരാട്ടം. അമേരിക്കന്‍ നിരൂപകനും പത്രാധിപരുമായ നോര്‍മന്‍കസിന്‍സ്  മെയ്ന്‍ കാംഫിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. ഓരോ വാക്കിനും നഷ്ടമായത് 125 ജീവിതങ്ങള്‍. 
ഒരു പേജിന് 47000 മരണം. ഒരോ അധ്യായത്തിനും 1200000 മരണം. ജര്‍മ്മനിയില്‍ ബൈബിള്‍ കഴിഞ്ഞാല്‍ ഇപ്പോഴും കൂടുതലായി വിറ്റഴിയുന്ന പുസ്തകം മെയ്ന്‍ കാംഫ് ആണ്. നാസി ബൈബിളായാണ് മെയ്ന്‍ കാംഫ് വിശേഷിപ്പിക്കപ്പെടുന്നത്.
 
ഐക്മാന്‍
 
ലക്ഷക്കണക്കിന്  ജൂതന്മാരെ ഹിറ്റ്‌ലറുടെ സൈന്യം കൊന്നൊടുക്കിയിട്ടുണ്ട്.അഡോള്‍ഫ് ഐക്മാന്‍ എന്ന പട്ടാളക്കാരനാണ് ഹിറ്റ്‌ലര്‍ ജൂതന്മാരെ കൊല്ലാനുള്ള ചുമതല നല്‍കിയത്. 
ഐക്മാന്റെ അടങ്ങാത്ത ജൂത വിരോധമാണ് ഇതിന് കാരണമായി പറയുന്നത്. സഖ്യകക്ഷികള്‍ ഇയാളെ 1945 ല്‍ പിടികൂടിയെങ്കിലും തടവ് ചാടി രക്ഷപ്പെട്ട് ഇറ്റലിയിലും അര്‍ജന്റീനയിലുമായി ഒളിവില്‍ കഴിയവേ 1961 ലാണ് ഇസ്രായേലി രഹസ്യപ്പോലീസ് പിടികൂടിയത്.1962 മെയ് മാസം ടെല്‍ അവീവില്‍വച്ച്  ഐക്മാനെ തൂക്കിക്കൊന്നു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോപ്പത്ത് കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

അബൂദബി ബിസിനസ് വീക് ഡിസംബർ 4 മുതൽ

uae
  •  2 months ago
No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  2 months ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  2 months ago
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  2 months ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago