10ന് കുട്ടികള്‍ക്ക് വിരഗുളിക നല്‍കും
ആലപ്പുഴ: ദേശീയ വിരവിമുക്തി ദിനമായ ഓഗസ്റ്റ് 10ന് ഒന്നിനും 19 നുമിടയില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ആരോഗ്യ വകുപ്പുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളിലൂടെ വിരഗുളിക നല്‍കുമെന്ന് ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍ പറഞ്ഞു. ജില്ലയിലെ കുട്ടികളുടെ കൃത്യമായ കണക്ക്പ്രകാരമുള്ള ഗുളികകള്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
സ്വകാര്യ മേഖലയിലേതുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗുളികകള്‍ എത്തിക്കുന്നതിനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ഒന്നിനും രണ്ടിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 200 മില്ലി ഗ്രാമിന്റെ ഒരു ഗുളികയും രണ്ടിനുമേല്‍ പ്രായമുള്ള കുട്ടികള്‍ക്ക് 400 മില്ലിഗ്രാമിന്റെ ഒരു ഗുളികയുമാണ് നല്‍കുക. ഉച്ചഭക്ഷണത്തിന് ശേഷം ഗുളിക അധ്യാപകരുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ക്ക് നല്‍കും. കുട്ടികള്‍ ഗുളിക കഴിച്ചതായി അധ്യാപകര്‍ ഉറപ്പു വരുത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഗുളിക കഴിച്ച കുട്ടികളെ നീരക്ഷിക്കുന്നതിന് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമടങ്ങുന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീം സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കും.
വിര ഗുളിക വിതരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ഓഫീസര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ബ്ലോക്ക് തല മീറ്റിങ് നടന്നു വരുന്നതായി യോഗത്തില്‍ ഡി.എം.ഒ. ഡോ. ഡി. വസന്തദാസ് അറിയിച്ചു. ആരോഗ്യവകുപ്പിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും അങ്കണവാടി ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കള്‍ക്കും ഗുളിക വിതരണത്തിന്റെ ആവശ്യകത സംബന്ധിച്ച് ബോധവല്‍ക്കരണം നല്‍കിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഡി.എം.ഒ. ഡോ. ഡി. വസന്തദാസ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. സിദ്ധാര്‍ത്ഥന്‍, ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. ജസീറ, ഡോ. ജോബിന്‍ ജോസഫ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ജി. ശ്രീകല, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."