നെഹ്‌റുട്രോഫി വള്ളംകളി വിശേഷങ്ങള്‍; വരകളും വര്‍ണങ്ങളും ചാലിച്ച് വിദ്യാര്‍ഥികളുടെ നിറച്ചാര്‍ത്ത്
ആലപ്പുഴ: 65-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് വരകളും വര്‍ണങ്ങളും ചാലിച്ച് വിദ്യാര്‍ഥികളുടെ നിറച്ചാര്‍ത്ത്. വള്ളംകളിക്ക് മുന്നോടിയായി പബ്‌ളിസിറ്റി കമ്മിറ്റി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച നിറച്ചാര്‍ത്ത് മത്സരത്തില്‍ 1027 കുട്ടികളാണ് പങ്കെടുത്തത്. ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് സ്‌കൂളില്‍ സംഘടിപ്പിച്ച മത്സരം ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍ ചുണ്ടന്‍ വള്ളത്തിന്റെ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. പബ്‌ളിസിറ്റി കമ്മിറ്റി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല ആധ്യക്ഷ്യം വഹിച്ചു. വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരായ നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ്, എ.ഡി.എം. എം.കെ. കബീര്‍, എന്‍.റ്റി.ബി.ആര്‍. സൊസൈറ്റിയായ സെക്രട്ടറി ആര്‍.ഡി.ഒ. എസ്. മുരളീധരന്‍പിള്ള, പബ്‌ളിസിറ്റി കമ്മിറ്റിയംഗങ്ങളായ ഹരികുമാര്‍ വാലേത്ത്, കെ. നാസര്‍, അബ്ദുള്‍ സലാം ലബ്ബ, രമേശന്‍ ചെമ്മാപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു. നഴ്‌സറി, എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കളറിങ്, യു.പി.ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന (പെയിന്റിങ്) മത്സരങ്ങളാണ് സംഘടിപ്പിച്ചത്.
നിറച്ചാര്‍ത്ത്
മത്സരവിജയികള്‍
ആലപ്പുഴ: നെഹ്‌റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് പബ്ലിസിറ്റി കമ്മിറ്റി ആലപ്പുഴ ലിയോ തേര്‍ട്ടിന്ത് സ്‌കൂളില്‍ സംഘടിപ്പിച്ച നിറച്ചാര്‍ത്ത് മത്സരങ്ങളുടെ വിജയികള്‍: എല്‍.കെ.ജി.യു.കെ.ജി. വിഭാഗം (യഥാക്രമം ഒന്ന്, രണ്ട് മൂന്ന് സ്ഥാനക്കാര്‍): എസ്. ഗൗതം കൃഷ്ണ, യു.കെ.ജി.മേരി ഇമ്മാക്കുലേക്ക് ഇംഗ്‌ളീഷ് മീഡിയം സ്‌കൂള്‍ പാതിരപ്പള്ളി, സൂര്യ നാരായണ്‍ എസ്. പിള്ള ശ്രീ നാഗരാജ വിദ്യാപീഠം മണ്ണാറശാല, ഷെയ്ക് അമീന്‍മോണിങ് സ്റ്റാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആലപ്പുഴ.
എല്‍.പി. വിഭാഗം: ഒന്നാംസ്ഥാനം: എ. അര്‍ജ്ജുന്‍ ദേവ് നാലാംക്ലാസ്, ജ്യോതി നികേതന്‍ സ്‌കൂള്‍ പുന്നപ്ര, രണ്ടാംസ്ഥാനം: സഫ്‌വാന ഷംസുദ്ദീന്‍ നാലാംക്ലാസ്, ജ്യോതി നികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുന്നപ്ര, ശ്രീലക്ഷ്മി ജയറാംമൂന്നാംക്ലാസ് എസ്.ഡി.വി. ഇംഗ്‌ളീഷ് മീഡിയം എച്ച്.എസ്.എസ്. ആലപ്പുഴ, മൂന്നാംസ്ഥാനം: സാന്ദ്രവ് കെ. സാബുമൂന്നാംക്ലാസ്, മോര്‍ണിങ് സ്റ്റാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ആലപ്പുഴ.
യു.പി. വിഭാഗം(യഥാക്രമം ഒന്ന്, രണ്ട് മൂന്ന് സ്ഥാനക്കാര്‍): മാധവ് സതീഷ്അഞ്ചാംക്ലാസ്, എസ്.ഡി.വി. ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആലപ്പുഴ, അയ്‌ന മോനിച്ചന്‍ ഏഴാംക്ലാസ്, ലിയോ തേര്‍ട്ടീന്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കാളാത്ത്, എസ്. പാര്‍വതി ഏഴാംക്ലാസ്, കാര്‍മല്‍ അക്കാദമി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആലപ്പുഴ.
ഹൈസ്‌കൂള്‍ വിഭാഗം: ആദിത്യ രാജന്‍ പത്താംക്ലാസ്, കാര്‍മല്‍ അക്കാദമി എച്ച്.എസ്.എസ്. ആലപ്പുഴ, മീര സുധീഷ് പത്താംക്ലാസ്, ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പറവൂര്‍, യു. നിര്‍മല്‍ ഒമ്പതാംക്ലാസ്, എച്ച്.എസ്.എസ്. ചെട്ടികുളങ്ങര. ചിത്രകാരന്മാരായ റ്റി. ബേബി, സതീഷ് വാഴവേലി, രവികുമാര്‍ എന്നിവരടങ്ങിയ വിധി നിര്‍ണയ സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."