ഓണം- ബക്രീദ്; ഖാദി വിപണന മേളയ്ക്ക് തുടക്കം
കോട്ടയം: ഖാദി മേഖലയിലെ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനം ലഭ്യമാക്കുന്നതിനോടൊപ്പം ഗുണമേന്‍മയുള്ള ഖാദി ഉല്‍പന്നങ്ങള്‍ മിതമായ നിരക്കില്‍ കഴിയുന്നത്ര ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനാവശ്യമായ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് വനം- മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. ഖാദി ഗ്രാമ വ്യാവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തി ഓണം- ബക്രീദ് വിപണനമേളയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കൈത്തറിതുണിത്തരങ്ങള്‍ കൊണ്ടുള്ള സ്‌കൂള്‍ യൂനിഫോമുകള്‍ സര്‍ക്കാര്‍ സഹായത്തോടെ സൗജന്യമായി വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത് കൈത്തറിമേഖലയിലെ തൊഴിലാളികളെ സഹായിക്കുന്നതിനു കൂടി ലക്ഷ്യമിട്ടാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അധ്യാക്ഷനായ ചടങ്ങില്‍ മേളയിലെ ആദ്യവില്‍പനയും അദ്ദേഹം നിര്‍വഹിച്ചു. മേളയോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുള്ള സമ്മാനക്കൂപ്പണുകളുടെ വിതരണം കോട്ടയം നഗരസഭാ വൈസ്‌ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജേക്കബ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, ഖാദി ബോര്‍ഡംഗം ടി.എല്‍ മാണി, ബോര്‍ഡ് സെക്രട്ടറി കെ.എസ് പ്രദീപ്കുമാര്‍, പ്രോജക്ട് ഓഫിസര്‍ കെ.കെ ദയാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിപണന മേളയോട് അനുബന്ധിച്ച് ഖാദി ഉല്‍പന്നങ്ങള്‍ക്ക് 30 ശതമാനം ഗവണ്മെന്റ് റിബേറ്റ് അനുവദിച്ചുണ്ട്. ഇതുകൂടാതെ 1000 രൂപയുടെ ഓരോപര്‍ച്ചേയ്‌സിനും സമ്മാന കൂപ്പണുമുണ്ടാകും. സംസ്ഥാന തലത്തില്‍ നടത്തുന്ന നറുക്കെടുപ്പിലൂടെ 10 പവന്‍ സ്വര്‍ണ്ണം ഒന്നാം സമ്മാനമായും അഞ്ചു പവന്‍ സ്വര്‍ണ്ണം വീതം രണ്ടു പേര്‍ക്ക് രണ്ടാം സമ്മാനമായും ഒരു പവന്‍ സ്വര്‍ണ്ണ വീതം 28 പേര്‍ക്ക് (ഓരോ ജില്ലയിലും രണ്ടു വീതം) മൂന്നാം സമ്മാനമായും നല്‍കും. ജില്ലാതലത്തില്‍ എല്ലാ ആഴ്ചയിലും നടത്തുന്ന നറുക്കെടുപ്പിലൂടെ 4000 രൂപ വിലയുളള പട്ടുസാരി സമ്മാനമായി നല്‍കും. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍പൊതുമേഖലാബാങ്ക് ജീവനക്കാര്‍ക്ക് റിബേറ്റ് കഴിഞ്ഞ് 35,000 രൂപ വരെയുള്ള ഉല്പന്നങ്ങള്‍ തവണ വ്യവസ്ഥയില്‍ വാങ്ങാം. നിശ്ചിത അപേക്ഷാ ഫോം പൂരിപ്പിച്ച് ഓഫീസ് മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പം ബന്ധപ്പെട്ട ഖാദി വ്യവസായ ഓഫിസുകളിലോ സെന്ററുകളിലോ നല്‍കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."