ബാപ്പയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായവും കാത്ത് ജാസ്മിനും ജുഹറയും
ഇരവിപുരം: ഇരു വൃക്കകളും തകരാറിലായ ഹാഷിം എന്ന യുവാവ് തീരാ ദുരിതത്തില്‍. ഹാഷിമിന്റെ ഭാര്യ ജാസ്മിനും പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമായ ജുഹറയും കാത്തിരിക്കന്നു.
ബാപ്പയുടെ ജീവന്‍ രക്ഷിക്കാന്‍ ഒരു കൈസഹായത്തിന്. തട്ടാമല ഏണപള്ളിതൊടിയില്‍ സക്കീര്‍ ഹുസൈന്‍ നഗറില്‍ ഹാഷി(49)മാണ് ഇരു വൃക്കകളിലും രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
20 ലക്ഷത്തോളം രൂപ ചിലവ് വരുന്ന അടിയന്തര ശസ്ത്രക്രിയ നടത്തണമെന്ന ഡോക്ടറുടെ നിര്‍ദേശത്തിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് ഭാര്യ ജാസ്മിന്‍. ഉണ്ടായിരുന്ന കിടപ്പാടം ചികിത്സാ ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ പണയത്തിലാണ്.
തിരിച്ചടക്കാന്‍ പണമില്ലാത്തതിനാല്‍ ഇപ്പോള്‍ കിടപ്പാടം ജപ്തി ഭീഷണിയിലാണ്. സഹോദരങ്ങളുടെയും ഉദാരമതികളുടെയും സഹായത്തിലാണ് ഈ കുടുംബം ഇപ്പോള്‍ കഴിയുന്നത്. കുടുംബത്തിന്റെ ഏക ആശ്രയമായ ഹാഷിമിന്റെ രോഗശമനത്തിനായി പ്രര്‍ഥനയിലാണ് ഈ കുടുംബം. ഉദാരമതികളുടെ സഹായമുണ്ടെങ്കില്‍ ഹാഷിമിന് അടിയന്തര ശസ്ത്രക്രിയ നടത്താം.
ബാപ്പ രോഗകിടക്കയില്‍ നിന്നും തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥിനിയായ ജുഹറയും ഭാര്യ ജാസ്മിനും. ഹാഷിനിന്റെ ചികിത്സ സഹായത്തിന് തട്ടാമല കാനറ ബാങ്കില്‍ ഒരു അകൗണ്ടും തുടങ്ങിയിടുണ്ട്. ഹാഷിം എം. അകൗണ്ട് നമ്പര്‍: 1786 1010 62 403. ഐ.എഫ്.എസ്.സി: സി എന്‍ ആര്‍ ബി 001786. ഫോണ്‍: 8129 6940 14. ഹാഷിമിന്റെ ജീവന്‍ രക്ഷിക്കാന്‍ ഒരു കൈ സഹായത്തിനായ് കാത്തിരിക്കുകയാണ് ഈ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."