ജി.എസ്.ടി; നികുതിയിളവുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ലെന്ന്
കൊല്ലം: ചരക്ക്‌സേവന നികുതി നിയമത്തിന്റെ ഭാഗമായുണ്ടാകുന്ന നികുതിഇളവുകളുടെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ലായെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.
ലോക്‌സഭയില്‍ ജി.എസ്.ടി നിയമത്തിന്റെ ഭാഗമായുള്ള പഞ്ചാബ് മുന്‍സിപ്പില്‍കോര്‍പ്പറേഷന്‍ നിയമഭേദഗതിയുമായി ബന്ധപ്പെട്ട സ്റ്റാറ്റിയൂട്ടറി പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിച്ചു. സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി.എസ്.ടി നിയമം നടപ്പാക്കിയതിന്റെഗുണഫലം സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ലഭ്യമാകണമെങ്കില്‍, നിയമം നിലവില്‍ വന്ന ജൂലൈ ഒന്നിന് മുന്‍പ് ഉണ്ടായിരുന്ന വിലനിലവാരവുംതുടര്‍ന്ന് ഈടാക്കാവുന്ന വിലയെ സംബന്ധിച്ചും ഉപഭോക്താക്കള്‍ക്ക് അവബോധം ഉണ്ടാക്കാന്‍ അവസരം ഉണ്ടാക്കണം.ഇതിനായികേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ പ്രചണ്ഡമായ പ്രചരണത്തിലൂടെയും പരസ്യത്തിലൂടെയും ഉല്‍പ്പന്നങ്ങളുടെ വിലനിലവാരത്തെ സംബന്ധിച്ചും വ്യക്തതവരുത്തി ജനങ്ങള്‍ക്ക് അറിയാനുള്ള അവസരമുണ്ടാക്കണം.
ഇന്‍പുട്ട് ക്രെഡിറ്റ് മുഖാന്തിരവും അസംസ്‌കൃത സാധനങ്ങളുടെ നികുതി ഇളവ് മൂലവും വ്യാപാരികള്‍ക്ക് ഉണ്ടാകുന്ന നേട്ടത്തിന്റെ അടിസ്ഥാനത്തില്‍ ഉല്‍പ്പന്നങ്ങളുടെ വിലനലവാരം നിജപ്പെടുത്താനുള്ള പ്രത്യേക സംവിധാനത്തിന് ജി.എസ്.ടി കൗണ്‍സില്‍രൂപം നല്‍കണമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പിആവശ്യപ്പെട്ടു.
അതുണ്ടാകുന്നില്ലെങ്കില്‍ ജി.എസ്.ടി നിയമം നടപ്പാക്കുന്നതിലുണ്ടാകുന്ന അധിക നികുതി കൊടുക്കാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാകുകയും നികുതിഇളവിന്റെ ആനുകൂല്യം സാധാരണക്കാര്‍ക്ക് ലഭിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥിതിരാജ്യത്തുണ്ടാകുമെന്ന്എം.പി പറഞ്ഞു.
ജി.എസ്.ടി നിയമത്തിന്റെഗുണഫലം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നില്ലായെന്ന പരാതി ഗൗരവമായി പരിശോധിക്കുമെന്നും ഇതിനായി ഫലപ്രദമായ സംവിധാനം ഉണ്ടാക്കുന്നതിന് ജി.എസ്.ടി കൗണ്‍സില്‍ മുന്‍കൈയ്യെടുക്കുമെന്ന് പ്രമേയത്തിന് മറുപടി പറഞ്ഞുകൊണ്ട് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി സഭയെഅറിയിച്ചു.
നിയമം നടപ്പാക്കി ഒരുമാസം കഴിഞ്ഞ സാഹചര്യത്തില്‍ മതിയായ വിലയിരുത്തല്‍ നടത്തി നിയമത്തിന്റെ ഗുണഫലം എല്ലാവര്‍ക്കും ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടിസ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
സാധനങ്ങളുടെ വിലനിലവാരം നിജപ്പെടുത്തിക്കൊണ്ടുള്ള പരസ്യത്തിലൂടെ പ്രചരണ പ്രവര്‍ത്തനവും സര്‍ക്കാര്‍ അടിയന്തിരമായി നടപ്പാക്കുമെന്നും സഭയ്ക്ക് ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."