'ഡല്‍ഹി റെയ്പ് കാപിറ്റല്‍'- മോദിയുടെ പ്രസംഗത്തിന്റെ വീഡിയോ പുറത്ത്; വെട്ടിലായി രാഹുലിനെതിരെ വാളോങ്ങിയ ബി.ജെ.പി എം.പിമാര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ റെയ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തിനെതിരെ ബി.ജെ.പി എം.പിമാര്‍ പ്രതിഷേധമുയര്‍ത്തുന്നതിനിടെ മോദിയുടെ റെയ്പ് കാപിറ്റല്‍ പരാമര്‍ശം വൈറലാവുന്നു. പ്രധാനമന്ത്രിയുടെ പഴയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ രാഹുല്‍ ഗാന്ധിക്കെതിരെ വാളോങ്ങിയ ബി.ജെ.പി എം.പിമാര്‍ വെട്ടിലായിരിക്കുകയാണ്.
നിര്‍ഭയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍, 2012ല്‍ പ്രധാനമന്ത്രിയല്ലാതിരുന്ന കാലത്ത് മോദി സംസാരിക്കുന്ന വീഡിയോയാണിത്. ഡല്‍ഹിയെ 'റേപ്പ് കാപിറ്റല്‍' ആക്കുന്നുവെന്നായിരുന്നു യു.പി.എ സര്‍ക്കാരിനും ഡല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനുമെതിരെ ആഞ്ഞടിക്കുന്ന പ്രസംഗത്തില്‍ മോദിയുടെ പരാമര്‍ശം.
പല വേദികളിലും സംസാരിക്കവേ മോദി റെയ്പ് കാപിറ്റല്‍ പരാമര്‍ശം നടത്തിയിട്ടുണ്ടെന്നു തെളിയിക്കുന്ന ട്വീറ്റുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കര്‍ണാടകത്തിലും മുംബൈയിലുമായി മോദി നടത്തിയ പ്രസംഗങ്ങളിലായിരുന്നു ഈ പരാമര്‍ശമുണ്ടായത്.
മോദി മാപ്പു പറയണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. തെറ്റാണെന്ന് തോന്നുന്നുവെങ്കില്‍ താങ്കള്‍ മാപ്പ് ചോദിക്കുമല്ലോ എന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല വീഡിയോ പങ്കുവെച്ചത്.
ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് റേപ്പ് കാപിറ്റല്‍ പരാമര്‍ശം രാഹുല്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."