'സധൈര്യം മുന്നോട്ട് '; ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: ആര്‍ത്തവം അശുദ്ധമല്ലെന്നും പൗരാവകാശം സംരക്ഷിക്കണമെന്നുമുള്ള സന്ദേശവുമായി മനുഷ്യാവകാശ ദിനമായ ഇന്ന് സംസ്ഥാന വനിതാ- ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന 'സധൈര്യം മുന്നോട്ട് ' പരിപാടി വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ആയിരക്കണക്കിന് വനിതകളെ ഉള്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മന്ത്രി കെ.കെ ശൈലജ അധ്യക്ഷയാകും. ഡിസംബര്‍ 10 മുതല്‍ വനിതാ ദിനമായ മാര്‍ച്ച് എട്ടുവരെ നീളുന്ന വിപുലമായ കാംപയിനുകളാണ് എല്ലാ ജില്ലകളിലും കാംപസുകളിലുമായി നടത്തുന്നത്. ഈ വിഷയത്തെ ആസ്പദമാക്കി, പോസ്റ്റര്‍ രചന മത്സരം, പോസ്റ്റര്‍ പ്രദര്‍ശനം, ഷോര്‍ട്ട് ഫിലിം നിര്‍മാണം, കലാ സൃഷ്ടികളുടെ അവതരണം, ഓപ്പണ്‍ ഫോറം, സിമ്പോസിയം എന്നീ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."