HOME
DETAILS
MAL
മലബാർ അടുക്കള ജുബൈൽ ചാപ്റ്റർ പാചക മത്സരം സംഘടിപ്പിച്ചു
backup
December 13 2019 | 10:12 AM
ദമാം: വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മലബാർ അടുക്കളയുടെ ജുബൈൽ വിഭാഗം പാചക മത്സര സംഘടിപ്പിച്ചു. ലുലുവിൽ നടന്ന പാചക മത്സരം വ്യത്യസ്തത കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി വിവിധ കലാ പരിപടികളും അരങ്ങേറിയിരുന്നു. മലബാർ അടുക്കള കോർഡിനേറ്റർമാരായ ജൂബി ഹബീബ്, സുൽഫത്തു എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. 50 മത്സരാർത്ഥികൾ പങ്കെടുത്ത പാചക മത്സരത്തിൽ ഇർഫാൻ മറിയം ഒന്നാം സ്ഥാനം കരസ്ഥമാക്കി, ലോബ്ബിയ സറീൻ രണ്ടാം സ്ഥാനവും, ലമീസ സഫ്വാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സൗചന്യ പരിപാടിയുടെ അവതാരിക ആയിരിന്നു. ഗൾഫ് ഏഷ്യ മെഡിക്കൽ സെന്ററിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. ലോകമെമ്പാടുമുള്ള മലബാർ അടുക്കള കമ്മിറ്റികൾ നടത്തുന്ന പാചക മത്സരത്തിന്റെ മെഗാ ഫൈനൽ ദുബൈയിൽ വെച്ച് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."