HOME
DETAILS
MAL
പാലാരിവട്ടം അപകടം: കൊച്ചിയിലെ റോഡുകളുടെ നിലവാരം പരിശോധിക്കാന്‍ അമിക്കസ് ക്യൂറി, നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
backup
December 13 2019 | 10:12 AM
കൊച്ചി: പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ ബൈക്ക് യാത്രികന് ലോറി കയറി മരിച്ച സംഭവത്തില്‍ നാല് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. എഞ്ചിനീയര്‍മാരായ ഇ.പി സൈനബ, സൂസന് സോളമന് തോമസ്, പി.കെ ദീപ, കെ.എന്‍ സുര്‍ജിത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. മന്ത്രി ജി. സുധാകരന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
അതേസമയം, കൊച്ചിയിലെ റോഡുകളുടെ നിലവാരം പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി മൂന്ന് അഭിഭാഷകരെ അമിക്കസ് ക്യൂറിയായി നിയമിച്ചു. അടുത്ത വെള്ളിയാഴ്ച്ചയ്ക്കുള്ളില്‍ അമിക്കസ് ക്യൂറി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."