ചെട്ടിപ്പടി റെയില്‍വേ മേല്‍പാലം: അതിരുതിരിക്കല്‍ നടപടി ആരംഭിച്ചു
പരപ്പനങ്ങാടി: ചമ്രവട്ടം പാതയിലെ ഏറ്റവും പ്രാധാന്യമേറിയതും തിരക്കേറിയതുമായ റൂട്ടിലുള്ള ചെട്ടിപ്പടി റെയില്‍വേ മേല്‍പ്പാലത്തിന് സ്ഥലമെടുപ്പിന്റെ ഭാഗമായി അതിര്‍ത്തിയില്‍ കല്ലിട്ടു അതിരുതിരിക്കല്‍ നടപടി ആരംഭിച്ചു.
റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷനു വേണ്ടി കിറ്റ്കോ ആണ് കല്ലിട്ട് അതിരുതിരിക്കുന്ന പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. മൂന്നു ദിവസത്തോളം വരുന്ന പ്രവൃത്തി കഴിഞ്ഞാല്‍ പ്രവര്‍ത്തിയുടെ റിപ്പോര്‍ട്ട് ആര്.ബി.ഡി.സിക്കു കൈമാറും. അതിനുശേഷം റവന്യൂവകുപ്പാണ് അതിര്‍ത്തി നിര്‍ണയിക്കുന്നതും സ്ഥലമെടുപ്പിന്റെ നടപടികള്‍ എടുക്കേണ്ടതും.
നൂറുക്കണക്കിന് വാഹനങ്ങളാണ് രാത്രിയിലും പകലുമായി ഇത് വഴി കടന്നുപോകുന്നത്. ഇരട്ടപാതക്ക് കുറുകെയുള്ള റയില്‍വേ ഗേറ്റ് അടഞ്ഞു കിടന്നാല്‍ വാഹനങ്ങളുടെ നീണ്ടനിരയാണ് ചെട്ടിപ്പടിയില്‍ ഉണ്ടാകാറുള്ളത്. മിക്കസമയങ്ങളിലും രണ്ടു വണ്ടികള്‍ പോയാലും മുഴുവന്‍ വാഹനങ്ങള്‍ക്ക് കടന്നുപോകുന്നതിനു മുന്‍േപ മൂന്നാമത്തെ വണ്ടിക്കുള്ള ഗെയ്റ്റും അടക്കാറുണ്ട്.
അതോടെ വാഹനങ്ങളുടെ നിര ഒരു കിലോമീറ്ററോളം നീണ്ടു പോകാറുള്ള കാഴ്ചയാണ് ഉണ്ടാകാറുള്ളത്. അങ്ങിനെ വരുമ്പോള്‍ ചെട്ടിപ്പടി ജങ്ഷനില്‍ നിന്നും കടലുണ്ടി റോഡിലേക്കും പരപ്പനങ്ങാടി റോഡിലേക്കുമുള്ള വാഹന ഗതാഗതം തടസപ്പെടാറുമുണ്ട്. മേല്‍പാലം വരുന്നതോടെ ഈ ദുരിതത്തിന് എല്ലാം അറുതി വരും.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു മേല്‍പാലത്തിനായി അഞ്ചു കോടി രൂപ നീക്കി വച്ചതടക്കം പുതിയ സര്‍ക്കാര്‍ വന്നതിനുശേഷം മൊത്തം പതിനഞ്ചു കോടിയാണ് മേല്‍പ്പാലത്തിന്റെ പ്രാഥമിക നടപടികള്‍ക്കായി നീക്കിവച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."