HOME
DETAILS
MAL
സാമ്പത്തിക പ്രതിസന്ധിയുണ്ട്; വികസന സ്തംഭനമില്ലെന്ന് ധനമന്ത്രി
backup
December 14 2019 | 02:12 AM
തിരുവനന്തപുരം: സംസ്ഥാനം ഗൗരവമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണെങ്കിലും വികസന സ്തംഭനമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.
ഇതിന്റെ അടിസ്ഥാന കാരണം കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിരുന്നതും തരേണ്ടിയിരുന്നതുമായ 13,500കോടിരൂപ ഇതുവരെ തരാന്‍ തയാറാകാത്തതാണെന്നും പ്രതിപക്ഷം പുറത്തിറക്കിയ ധവളപത്രം സംബന്ധിച്ച പ്രതികരണത്തില്‍ മന്ത്രി പറഞ്ഞു. ധവളപത്രത്തില്‍ തന്നെ അദ്ദേഹം പറയുന്നതിനുള്ള മറുപടികളുമുണ്ട്. എന്തു രാഷ്ട്രീയമാണ് രമേശ് ചെന്നിത്തല കൈകാര്യം ചെയ്യുന്നതെന്നു ചോദിച്ച മന്ത്രി സര്‍ക്കാരിനെ ഒറ്റപ്പെടുത്താനായി നടത്തുന്ന രാഷ്ട്രീയം കേരളം തിരിച്ചറിയുമെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."