സെന്റ് പോള്‍സ് സ്‌കൂള്‍ സമരം: ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു
തേഞ്ഞിപ്പലം: കോഹിനൂര്‍ സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകരെ പിരിച്ച് വിട്ടതുമായുണ്ടായ പ്രശ്‌നം പരിഹരിക്കുവാന്‍ വ്യാഴാഴ്ച നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ഇതോടെ വെള്ളിയാഴ്ച മുതല്‍ സമരം ശക്തിപ്പെടുത്തുവാന്‍ സമരസമിതി തീരുമാനിച്ചു. രക്ഷിതാക്കളും വെള്ളിയാഴ്ച സമരത്തിനിറങ്ങുന്നുണ്ട്.
പ്രശ്‌നപരിഹാരത്തിന്ന് തിരൂരങ്ങാടി സി.ഐ. വി ബാബുരാജിന്റെ നേതൃത്വത്തിലാണ് വ്യാഴാഴ്ച സ്‌കൂള്‍ അധികൃതരുമായി ചര്‍ച്ച നടന്നത്. ചര്‍ച്ചയില്‍ പിരിച്ചുവിട്ട അധ്യാപകരെ തങ്ങളുടെ മാനേജ്‌മെന്റിന് കീഴിലുള്ള മറ്റെവിടെയെങ്കിലും നിയമിക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയെങ്കിലും അത് സമരക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്.
സ്‌കൂളില്‍ പഠനം അവതാളത്തിലായ സാഹചര്യത്തില്‍ പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ ജില്ലാ കലക്ടറെ സമീപിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി എട്ടുവരെ രക്ഷിതാക്കള്‍ സ്‌കൂളില്‍ തടിച്ച് കൂടിയിരുന്നു.
അധ്യാപകര്‍ നടത്തിവരുന്ന സമരം 11 ദിവസം പിന്നിട്ടു. ഇന്നലെ നെയ്യാറ്റിന്‍കര എം.എല്‍.എ ആന്‍സലന്‍ സമരപന്തലിലെത്തിയിരുന്നു. അതിനിടെ സ്‌കൂള്‍ അടച്ചുപൂട്ടിയതായി മാനേജര്‍ അറിയിച്ചു.
ഇന്നലെ രാത്രിയോടെ വിദ്യാര്‍ഥികള്‍ക്ക് വാട്ട്‌സാപ്പ് സന്ദേശം അയച്ചാണ് സ്‌കൂള്‍ അടച്ചുപൂട്ടിയ വിവരം വിദ്യാര്‍ഥികളെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."