തേഞ്ഞിപ്പലം വില്ലേജിലെ കടക്കാട്ടുപാറയില്‍ പുറംപോക്ക് ഭൂമി കൈയേറിയതായി പരാതി
തേഞ്ഞിപ്പലം: വില്ലേജിലെ കടക്കാട്ടുപാറയില്‍ പുറംപോക്ക് ഭൂമി കൈയേറിയതായി നാട്ടുകാരുടെ പരാതി. പ്രദേശവാസികള്‍ ഒപ്പിട്ട പരാതി തേഞ്ഞിപ്പലം വില്ലേജ് ഓഫിസര്‍ക്ക് കൈമാറി.
ബി 3 1963 സര്‍വെ നമ്പറിലുള്ള ഭൂമി വില്ലേജിന്റെ സ്‌കെച്ചില്‍ നികുതികെട്ടാത്ത ഭൂമിയായിട്ടാണ് കണക്കാക്കി പോരുന്നതെന്നും നികുതി വാങ്ങുന്നില്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞതായി നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഈ ഭൂമിയും ഇതിനോട് ചേര്‍ന്ന് കിഴക്ക് ഭാഗത്തായുള്ള ആറടിവഴിയും കൈയേറി നിര്‍മാണപ്രവൃത്തി നടക്കുന്നു. നിരന്തരം പരാതി നല്‍കിയിട്ടും മാറിമാറിവരുന്ന ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാതെ ഒഴിഞ്ഞുമാറുകയാണെന്നും പരാതിയിലുണ്ട്. കൈയേറ്റം നിര്‍ബാധം തുടരുന്ന സാഹചര്യത്തില്‍ മേല്‍പറഞ്ഞ സര്‍വെ നമ്പറിലുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്തി കൈയേറ്റം അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വില്ലേജ് ഓഫിസര്‍ സ്ഥലം പരിശോധിച്ചു.
പുതിയതായി മണ്ണിട്ട് നികത്തി കയ്യേറിയ സ്ഥലംപൂര്‍വസ്ഥിതിയിലാക്കാന്‍ നിര്‍ദേശിച്ചു. പഴയ കൈയേറ്റഭൂമി രേഖകള്‍ പരിശോധിച്ചതിനു ശേഷം നടപടികള്‍ സ്വീകരിക്കുമെന്നും വില്ലേജ് ഓഫിസര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി. രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."