HOME
DETAILS
MAL
ആര്.എസ്.എസ് അജന്‍ഡയ്ക്കെതിരെ ഒരുമിച്ചുനില്ക്കണം: ചെന്നിത്തല
backup
December 14 2019 | 02:12 AM
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സുപ്രിംകോടതിയിലെ ഹരജിയില്‍ കക്ഷിചേരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ നിയമത്തിനെതിരെ മുസ്ലിംലീഗ് സുപ്രിംകോടതിയെ സമീപിച്ചത് സ്വാഗതാര്‍ഹമാണ്.
മതേതര സ്നേഹികളായ എല്ലാവരുടെയും പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.സമാന ചിന്താഗതിക്കാരായ എല്ലാവരെയും അണിനിരത്തി വര്‍ഗീയ നിയമത്തിനെതിരെ നിയമപരമായി പോരാടും. സാധ്യമായ എല്ലാ വേദികളിലും പൗരത്വ നിയമത്തിനെതിരേ പ്രക്ഷോഭം തുടരും.
ആര്.എസ്.എസ് അജന്‍ഡയെ പരാജയപ്പെടുത്താന്‍ സംസ്ഥാനം ഒന്നിച്ചു നില്‍ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."