HOME
DETAILS

ജനരോഷത്തിനും പീഡനത്തിനും ജാതിയുണ്ട്

  
backup
December 14 2019 | 02:12 AM

todays-aricle-um-muqthar-14-12-2019

 


2012ലെ ഡല്‍ഹി നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ രാഷ്ട്രപതിഭവനിലേക്ക് ഇരച്ചുകയറാന്‍ ശ്രമിക്കുന്നതിലേക്ക് വരെ പ്രക്ഷോഭം ആളിപ്പടര്‍ന്നതിന് കാരണം പ്രതികള്‍ കൂലിപ്പണിക്കാരും ഇര മധ്യവര്‍ഗ സ്ത്രീയും ആയതുകൊണ്ടാണെന്ന് അരുന്ധതി റോയ് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയില്‍ പൊതുജനരോഷം ഉയര്‍ന്ന ലൈംഗിക അതിക്രമങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. 2012ലെ നിര്‍ഭയ സംഭവത്തിന് ശേഷം രാജ്യത്ത് ഏറ്റവുമധികം ജനരോഷം ഉയര്‍ന്ന ലൈംഗിക അതിക്രമസംഭവം കഴിഞ്ഞയാഴ്ച തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറായ പ്രിയങ്ക റെഡ്ഡിക്കു നേരെയുള്ളതാണ്. കത്‌വ പീഡനത്തിലെ പ്രതിഷേധത്തില്‍ പൊതു ജനത്തിന്റെ സമ്പൂര്‍ണ പങ്കാളിത്വമുണ്ടായില്ലെന്ന് ചേര്‍ത്തുവായിക്കണം.
നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍.സി.ആര്‍.ബി)യുടെ കണക്ക് പ്രകാരം ഓരോ മണിക്കൂറിലും ഒരുസ്ത്രീ പീഡനത്തിന് ഇരയാവുന്നുണ്ട്. അതായത് ദിവസം 24സ്ത്രീകള്‍, മാസം 720ഉം വര്‍ഷം 9,000വും. ഈ കണക്ക് പ്രകാരം 2012ന് ശേഷമുള്ള ഏഴുവര്‍ഷത്തിനിടെ അരലക്ഷത്തിനടുത്ത് പീഡനം നടന്നിരിക്കണം. എന്നാല്‍, 2012ലെ നിര്‍ഭയ കേസിന് ശേഷം എന്തുകൊണ്ട് കഴിഞ്ഞയാഴ്ചത്തെ തെലങ്കാന പീഡനം മാത്രം വലിയ പൊതുജന രേഷത്തിന് കാരണമായി എന്നിടത്താണ് അരുന്ധതി റോയിയുടെ നിരീക്ഷണത്തിന്റെ പ്രസക്തി.
2012ലെ കൊടും തണുപ്പില്‍ രാത്രി ഓടുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ലൈംഗികപീഡനത്തിനിരയാവുകയും പിന്നീട് മരിക്കുകയും ചെയ്ത നിര്‍ഭയ കേസില്‍ അറസ്റ്റിലായവരൊക്കെയും യാതൊരു വിശേഷാനുകൂല്യവും (പ്രിവിലേജ്) ലഭിക്കാത്ത സമൂഹത്തിലെ താഴേ പാളിയില്‍ നിന്നുള്ളവര്‍ ആയിരുന്നു. തെലങ്കാനയിലെ ഡോ. പ്രിയങ്ക റെഡ്ഡിക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമകേസില്‍ പൊലിസ് അറസ്റ്റ്‌ചെയ്ത പ്രതികളും സമൂഹത്തില്‍ യാതൊരു സ്വാധീനം ചെലുത്താനോ കേസ് അട്ടിമറിക്കാനോ കഴിയാത്ത സാധാരണക്കാരായിരുന്നു, എല്ലാവരും ലോറിജീവനക്കാരാണ്. നിര്‍ഭയ കേസിലെ പ്രതികളൊക്കെയും ബസ് ജീവനക്കാരുമായിരുന്നു. തെലങ്കാനയില്‍ പീഡനം നടന്ന് 24മണിക്കൂറിനുള്ളില്‍ തന്നെ പ്രതികളെ അറസ്റ്റ്‌ചെയ്തുവെങ്കിലും രാജ്യവ്യാപകമായി പ്രതിഷേധവും ജനരോഷവും ഉയരുകയുണ്ടായി. എന്നാല്‍, അതേ സമയത്ത് തന്നെ ഉത്തര്‍പ്രദേശിലെ സാംഭയില്‍ സമാനമായ സംഭവം ഉണ്ടായി. 17കാരിയായ പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിക്കുകയും സംഭവം പുറത്തു പറയാതിരിക്കാന്‍ പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു. ആശുപത്രിയില്‍ ചികിത്സയ്ക്കിടെ പെണ്‍കുട്ടി മരിച്ചു. പ്രായപൂര്‍ത്തിയെത്തിയിട്ടില്ലാത്ത ഈ പെണ്‍കുട്ടിക്കു നേരെയുള്ള ലൈംഗിക അതിക്രമ വാര്‍ത്തക്ക് കാര്യമായ പ്രാധാന്യം ലഭിച്ചതേയില്ല. അതുകൊണ്ട് തന്നെ ജനരോഷം ഉയര്‍ന്നതുമില്ല.
ഓരോ മണിക്കൂറിലും ഒരു സ്ത്രീ പീഡനത്തിനിരയാവുന്ന രാജ്യം മാത്രമല്ല, ഇത്തരത്തില്‍ ബലാത്സഗം ചെയ്യുന്നത് പകര്‍ത്തി അത് സി.ഡി ഷോപ്പുകളില്‍ വില്‍ക്കപ്പെടുന്ന നാടും കൂടിയാണ് ഇന്ത്യ. യു.പിയില്‍ ഇത്തരത്തില്‍ വിഡിയോകള്‍ സി.ഡികളിലും മൈമ്മറികാര്‍ഡിലും ആക്കി വില്‍പ്പനടത്തുന്ന കാര്യം അല്‍ജസീറ അടുത്തിടെയാണ് റിപ്പോര്‍ട്ട്‌ചെയ്തത്. ഒരുപക്ഷേ ബലാത്സംഗദൃശ്യങ്ങള്‍ വില്‍പ്പനക്ക് വെച്ച മറ്റൊരു രാജ്യം വേറെ ഉണ്ടാവണമെന്നില്ല. പക്ഷേ, ഇരകള്‍ പ്രധാനമായും സമൂഹത്തിലെ താഴേ പാളിയില്‍പ്പെട്ട പാവങ്ങളായതാനിലാവും ഇതുവരെ ഇത്തരം സംഭവങ്ങളില്‍ നിയമനടപടികള്‍ ഉണ്ടായിട്ടില്ല, ജനരോഷവും ഉയര്‍ന്നില്ല. മുകളില്‍ പരാമര്‍ശിച്ച എന്‍.സി.ആര്‍.ബിയുടെ കണക്ക് പൊലിസില്‍ ലഭിക്കുന്ന പരാതി ആസ്പദമാക്കിയുള്ളതാണ്. പൊലിസും കോടതിയും നമ്മള്‍ ഒഴികെയുള്ളവര്‍ക്ക് വേണ്ടി സ്ഥാപിച്ചതാണെന്ന് വിശ്വസിക്കുന്ന ധാരാളം ദലിതുകള്‍ ഇന്നും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലുണ്ട്. അതിനാല്‍ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ പലപ്പോഴും പൊലിസില്‍ എത്താറില്ല. കൂടാതെ പരാതികള്‍ പൊലിസില്‍ എത്തുന്ന മുറക്ക് ഇക്കാര്യം വേട്ടക്കാരുടെ ചെവിയിലും എത്താന്‍ സാധ്യതയുള്ളതിനാലും അക്കാരണത്താല്‍ കൂടുതല്‍ അതിക്രമങ്ങള്‍ ഉണ്ടാവുമെന്നുള്ള ഭീതിയുംമൂലം പല സംഭവങ്ങളും പുറംലോകം അറിയാറേയില്ല.
ഇതുപോലൊരു രാജ്യത്ത് ബലാത്സംഗങ്ങളുടെ പേരിലുള്ള ജനരോഷത്തിന് ജാതിയുണ്ടെന്നുള്ള അരുന്ധതി റോയിയുടെ നിരീക്ഷണം വളരെ കൃത്യമാണ്. ജനരോഷത്തിന് ജാതിയുണ്ട്. അരുന്ധതി പറഞ്ഞതുപോലെ കൂലിപ്പണിക്കാര്‍ മധ്യവര്‍ഗ, ഉപരിവര്‍ഗ വിഭാഗത്തിലെ സ്ത്രീകളെ ആക്രമിക്കുമ്പോള്‍ മാത്രമെ മധ്യവര്‍ഗ, ഉപരിവര്‍ഗ ജനരോഷം ഉയരൂ. ഇവരുടെ രോഷം മാത്രമെ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടൂ. അത്തരം ഘട്ടങ്ങളില്‍ മാത്രമാണ് പിടികൂടിയ പ്രതികളെ അര്‍ധരാത്രി തെളിവെടുപ്പിനായി കൊണ്ടുവന്ന് വെടിവച്ച് കൊലപ്പെടുത്തി 'നീതി' നടപ്പാക്കാനും പൊലിസ് ആലോചിക്കൂ.
ബലാത്സംഗത്തിന്റെ പേരിലുള്ള ജനരോഷത്തില്‍ ജാതി പ്രധാന ഘടകമാവുന്നത് പോലെ തന്നെ അപകടമാണ്, ജനരോഷം തണുപ്പിക്കാന്‍ പൊലിസ് നടത്തിയ ഏറ്റുമുട്ടലും അതിന് ലഭിച്ച സ്വീകാര്യതയും. 2017ല്‍ ഡല്‍ഹിയിലെയും സമീപപ്രദേശത്തെയും പണക്കാരുടെ മക്കള്‍ മാത്രം പഠിക്കുന്ന പ്രശസ്തമായ റയാന്‍ സ്‌കൂളില്‍ രണ്ടാംക്ലാസുകാരന്‍ പ്രദ്യുമ്‌നന്‍ താക്കൂര്‍ കൊല്ലപ്പെട്ട സംഭവം ഏറെദിവസം മാധ്യമങ്ങളുടെ തലക്കെട്ട് ആയിരുന്നു. സംഭവത്തില്‍ സ്‌കൂളിലെ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെ അറസ്റ്റ് ചെയ്തു. ഇരുണ്ടതൊലിയും പാതിനരച്ച ഷേവ് ചെയ്യാത്ത താടിയുമുള്ള കണ്ടക്ടറുടെ മുഖം പത്രങ്ങളിലും അച്ചടിച്ചുവന്നു. ഇയാള്‍ ഇത് ചെയ്തിട്ടുണ്ടാവണം എന്ന് പൊതുസമൂഹത്തെ കൊണ്ട് വിശ്വസിപ്പിക്കുന്ന വിധത്തിലുള്ള വേഷം! കുട്ടിയെ പീഡിപ്പിച്ച ശേഷം കഴുത്തറുത്തുകൊന്നതാണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.
അശോക് കുമാര്‍ അഴിക്കുള്ളില്‍ കിടക്കുന്നതിനിടെ യഥാര്‍ഥ പ്രതി പിടിയിലായി; സ്‌കൂളിലെ തന്നെ കൗമാരക്കാരനായ വിദ്യാര്‍ഥി. പരീക്ഷ നീട്ടിവയ്ക്കാന്‍ വീട്ടില്‍ നിന്ന് കത്തി കൊണ്ടുവന്ന ശേഷം രണ്ടാംക്ലാസുകാരനെ ബാത്ത് റൂമില്‍ വച്ച് കഴുത്തറുത്തു കൊല്ലുകയായിരുന്നു. പ്രദ്യുമ്‌നന്റെ കൊലപാതകത്തില്‍ ഉയര്‍ന്ന ജനരോഷം തണുപ്പിക്കാന്‍ തെലങ്കാന പൊലിസ് ചെയ്തതു പോലെ ഡല്‍ഹി പൊലിസ് അന്ന് ബസ് കണ്ടക്ടറെ വെടിവച്ചുകൊന്നിരുന്നെങ്കില്‍ ഇന്നത്തെ പോലെ അന്നും പൊലിസ് നീതി നടപ്പാക്കിയെന്ന് പറഞ്ഞ് കൈയടിക്കാന്‍ ആളുകള്‍ ഉണ്ടാവുമായിരുന്നു.
തെലങ്കാനയിലെ ഡോ. പ്രിയങ്കയുടെ കൊലപാതകത്തിന് പിന്നിലുള്ള മുഴുവന്‍ വസ്തുതകളും പുറത്തു വരും മുന്‍പേയാണ്, നിരവധി വ്യാജ ഏറ്റുമുട്ടലുകളില്‍ ഇതിനകം പ്രതിസ്ഥാനത്തുള്ള തെലങ്കാന പൊലിസ് നാലുപ്രതികളെയും വെടിവച്ചുകൊന്നത്. പ്രതികളെ പിടികൂടി കോടതിക്ക് ഏല്‍പ്പിക്കും മുന്‍പേ വെടിവച്ചുകൊല്ലുന്ന പൊലിസ് നടപടിക്ക് കൈയടിക്കുന്നവരില്‍ രാജ്യത്തെ മതന്യൂനപക്ഷങ്ങളും ഉണ്ട്. പൊലിസിന് വെടിവച്ചുകൊല്ലാന്‍ സ്വാതന്ത്രം നല്‍കിയാല്‍ സമകാലിക ഇന്ത്യയില്‍ അത് ഏറ്റവും അപകടം ചെയ്യുക ന്യൂനപക്ഷത്തിന് ആയിരിക്കുമെന്നുള്ള പരിസരബോധം പൊലിസ് വാഴ്ത്തുപാട്ടിനിടെ നാം മറന്നുപോവരുത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  25 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  25 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  25 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  25 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  25 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  25 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  25 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  25 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  25 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  25 days ago