HOME
DETAILS
MAL
മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു
backup
December 10 2018 | 18:12 PM
കൊച്ചി: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.എന്‍ ബാലകൃഷ്ണന്‍ (87) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ സഹകരണ മന്ത്രിയായിരുന്നു.
പുഴയ്ക്കല്‍ ചെമ്മങ്ങാട്ട് വളപ്പില്‍ നാരായണന്‍ എഴുത്തച്ഛന്റെയും പാറു അമ്മയുടെയും ആറാമത്തെ മകനായി 1936 നവംബര്‍ 18നാണ് സി.എന്‍ ബാലകൃഷ്ണന്‍ ജനിച്ചത്. 1952ല്‍ കോണ്‍ഗ്രസ്സിലെത്തി. 1963ല്‍ തങ്കമണിയെ വിവാഹം കഴിച്ചു. തുടര്‍ച്ചയായി 17 വര്‍ഷം തൃശ്ശൂര്‍ ഡി.സി.സി പ്രസിഡന്റായിരുന്നു. ദീര്‍ഘകാലം കെ.പി.സി.സി ട്രഷററുമായിരുന്നു.
കെ.കരുണാകരന്റെ ഉറ്റ അനുയായി ആയിരുന്നു. 2011 ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബാലകൃഷ്ണന്‍ വിജയിക്കുകയും സഹകരണവകുപ്പ് മന്ത്രിയുമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."