HOME
DETAILS
MAL
കോടതി ഇടപെട്ടതില്‍ സന്തോഷം: യദുലാലിന്റെ പിതാവ്
backup
December 14 2019 | 02:12 AM
കൊച്ചി: തന്റെ മകന് കുഴിയില്‍ വീണ് മരിക്കാന്‍ ഇടയായ സംഭവത്തില്‍ കോടതി ഇടപെട്ടതില്‍ സന്തോഷമുണ്ടെന്ന് യദുലാലിന്റെ പിതാവ് ലാലന്. തന്റെ മകനുണ്ടായ അനുഭവം ഇനി മറ്റാര്‍ക്കും ഉണ്ടാകരുത്.
ചെറുപ്രായത്തിലാണ് തങ്ങള്‍ക്ക് മകനെ നഷ്ടമായത്. അധികൃതരുടെ അനാസ്ഥയാണ് മകനെ മരണത്തിലേക്ക് നയിച്ചത്. അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടി വേണം.
അര്‍ബുദരോഗിയായ അമ്മ കീമോതെറാപ്പിക്കായി വീട്ടില്‍നിന്ന് ഇറങ്ങവെയാണ് മരണവാര്‍ത്ത അറിയുന്നത്. തളര്‍ന്നുവീണ അമ്മ ഇപ്പോഴും സുഖംപ്രാപിച്ചിട്ടില്ല.
യദു ഓണ്‍ലൈന്‍ ഭക്ഷണ വില്പന അടക്കമുള്ള ജോലികള്‍ ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. സഹോദരന്റെ പഠന ചെലവും യദുവാണ് വഹിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."