HOME
DETAILS
MAL
കോടതിയിലെത്തിയ മാവോയിസ്റ്റ് നേതാവ് പത്മയെ ജയിലിലടച്ചു
backup
December 10 2018 | 21:12 PM
കാളികാവ്: തനിക്കെതിരേയുള്ള കേസില്‍ പുനര്‍നടപടി ആവശ്യപ്പെട്ട് കോടതിയിലെത്തിയ മാവോയിസ്റ്റ് നേതാവ് പത്മയെ ജയിലിലടച്ചു. മാവോയിസ്റ്റ് തമിഴ്നാട് കേഡറില്‍പ്പെട്ട വിവേകാനന്ദന്റെ ഭാര്യ പത്മ ഇന്നലെ ചെന്നൈ പൊട കോടതിയില്‍ നേരിട്ട് ഹാജരാവുകയായിരുന്നു. ജാമ്യം നേരത്തെ തന്നെ തള്ളിയ കേസായതിനാല്‍ കോടതി ആവശ്യം തള്ളി. തുടര്‍ന്ന് ചെന്നൈ പുഴല്‍ സെന്‍ട്രല്‍ ജയിലിലടക്കുകയായിരുന്നു.
ശാരീരിക അവശത അനുഭവിക്കുന്നതിനെ തുടര്‍ന്നാണ് പത്മ കീഴടങ്ങാന്‍ തയാറായതെന്നാണ് സൂചന. തമിഴ്നാട്ടിലെ ഈറോഡ് സ്വദേശിയാണ് പത്മ. ആന്ധ്രാപ്രദേശിലുള്ള കേസില്‍ അറസ്റ്റിലായ പത്മ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയതോടെ പത്മയെ പൊലിസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
കേരളം ഉള്‍പ്പെട്ട മേഖലയില്‍ പത്മ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."