പട്ടികജാതി കോളനി നവീകരണ അദാലത്ത് ആരംഭിച്ചു
പെരിന്തല്‍മണ്ണ: നഗരസഭ തയാറാക്കിയ സമഗ്ര കോളനി വികസന പദ്ധതിയുടെ ഡി.പി.ആര്‍ തയാറാക്കുന്നതിനായി നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ എസ്.സി സഹകരണ സംഘത്തിന്റെ പങ്കാളിത്തത്തോട് കൂടി എസ്.സി കോളനി അദാലത്ത് ആരംഭിച്ചു. ഉദ്ഘാടനം ഒന്നാം വാര്‍ഡിലെ ചിരട്ടമണ്ണ ചേറ്റൂര്‍ കോളനിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് ആരംഭിച്ചു. വാഴയില്‍, പൊട്ടേങ്ങല്‍, മംഗലത്ത്, താമരത്ത്, വേലന്മാര്‍, തെക്കേക്കര, മേലേതില്‍, പറയരുകുന്ന്, നായാടിക്കുന്ന്, വെളിയംകുന്ന്, ലക്ഷം വീട്, ഇടുവമ്മല്‍, ആഭരണ ക്കല്ല്, ചെമ്പന്‍കുന്ന്, കണക്കഞ്ചേരി കോളനികളില്‍ അദാലത്ത് നടന്നു.
ചെയര്‍മാന്‍ എം.മുഹമ്മദ് സലീം, ഹരിജന്‍ സഹകരണ സംഘം പ്രസിഡന്റ് വി.രമേശന്‍ എന്നിവര്‍ പരാതികള്‍ കേട്ടു. നിഷി അനില്‍ രാജ്, പി.ടി ശോഭന, കെ.സുന്ദരന്‍, അമ്പിളി മനോജ് പി. വിജയന്‍, കെ അലീന മറിയം, ഹുസൈന നാസര്‍, കെ.ടി ഹന്ന ടീച്ചര്‍, കിഴിശ്ശേരി വാപ്പു, താമരത്ത് ഉസ്മാന്‍, കിഴിശ്ശേരി മുസ്തഫ, രതി അല്ലക്കാട്ടില്‍, കെ.വിനോദിനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."