കൊണ്ടോട്ടിയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് താമസത്തിനും തൊഴിലിനും നിയന്ത്രണം വരുന്നു
കൊണ്ടോട്ടി: മണ്ഡലത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് താമസത്തിനും തൊഴിലിനും നിയന്ത്രണം വരുന്നു. ജോലിക്കായി എത്തുന്ന ഇതര സംസ്ഥാന തൊഴിലാളി പൊലിസിലും ആരോഗ്യ വകുപ്പിലും പേര് രജിസ്റ്റര്‍ ചെയ്യണം.ഇതിന് പുറമെ താമസക്കുന്ന കെട്ടിടങ്ങള്‍, തൊഴില്‍, തൊഴില്‍ സ്ഥലം എന്നിവയടക്കമുള്ള വിവരങ്ങള്‍ നല്‍കണം. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡും ലേബര്‍ കമ്മീഷനുമായി ബന്ധപ്പെട്ട് തൊഴില്‍ കാര്‍ഡും നല്‍കും. അല്ലാത്തവര്‍ക്ക് എതിരെ നടപടികളുണ്ടാകും.
മണ്ഡലത്തില്‍ ഇതര്യ സംസ്ഥാന തൊഴിലാളികളുടെ കണക്കുകള്‍ ഇപ്പോഴും അവ്യക്തമാണ്. പൊലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിയമവും പാലിക്കപ്പെടുന്നില്ല. മലമ്പനി പോലുള്ള രോഗങ്ങള്‍ ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്നാണ് പടരുന്നതെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു.കുറ്റകൃത്യങ്ങളില്‍പെട്ട കൊടും ക്രിമിനലുകളും തൊഴില്‍ തേടി എത്തുന്നവരുടെ കൂട്ടത്തിലുണ്ട്.
മാസങ്ങള്‍ക്ക് മുന്‍പ് എടവണ്ണപ്പാറയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലത്തുണ്ടായ കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലിസിന് ലഭിച്ചത്. ബംഗാളികളെന്ന പേരില്‍ എത്തുന്ന പലരും ബംഗ്ലാദേശ് കുടിയേറ്റക്കാരണെന്ന സംശയം ബലപ്പെട്ടിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കെട്ടിടങ്ങള്‍ വാടകക്ക് നല്‍കുന്ന ഉടമകള്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങിയിരിക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ ഇവയൊന്നും നിലവില്‍ പാലിക്കപ്പെടുന്നില്ല.
തൊഴിലാളികളുടെ തൊഴില്‍ സ്ഥലങ്ങളിലും സുരക്ഷ ഉറപ്പ് വരുത്തും. വേതനം സംബന്ധിച്ച് ലേബര്‍ കമ്മീഷന്റെ ഇടപടലുകളുമുണ്ടാകും. മണ്ഡലത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്കെടുപ്പും നടത്തുന്നുണ്ട്. ഇവരുടെ ആരോഗ്യ പരിരക്ഷക്കായി തന്തുരസ്തി എന്ന പദ്ധതി ആവിഷ്‌കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."