റേഷന്‍ മുന്‍ഗണനാ പട്ടിക: അപേക്ഷരുടെ എണ്ണം 6,400 കവിഞ്ഞു
നിലമ്പൂര്‍: റേഷന്‍ മുന്‍ഗണന പട്ടികയില്‍ ഇടം നേടുന്നതിനായി നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ ലഭിച്ച അപേക്ഷകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. വ്യാഴാഴ്ച വരെ 6496 പേരാണ് ഇവിടെ അപേക്ഷ സമര്‍പ്പിച്ചത്.
ആദ്യ ദിനങ്ങളിലെ തിരക്കില്ലെങ്കിലും അപേക്ഷകള്‍ വര്‍ധിക്കുകയാണ്. നിലമ്പൂര്‍ താലൂക്കില്‍ 132000 കാര്‍ഡുടമകളാണുള്ളത്. ഇതില്‍ 70000ത്തോളം കാര്‍ഡുകളും മുന്‍ഗണനാ, എ.എ.വൈ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 26 മുതലാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. പുതിയ കാര്‍ഡിനും, തെറ്റ് തിരുത്തലിനും അപേക്ഷകള്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കിയ ശേഷമെ നടപടികളുണ്ടാവുകയുള്ളുവെന്ന് സപ്ലൈ ഓഫിസര്‍ അറിയിച്ചു. ഒന്നാംഘട്ടത്തില്‍ ഇനിയും 13,000കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ ബാക്കിയുണ്ട്. രണ്ടാംഘട്ട വിതരണം മൂന്ന് മുതല്‍ തുടങ്ങിയിട്ടുണ്ട്.
ഇതിനിടെ മുന്‍ഗണന പട്ടികയില്‍ നിന്നും 223 സര്‍ക്കാര്‍, ബാങ്ക് ജീവനക്കാരെ നീക്കം ചെയ്തു.
പുറമെ അനര്‍ഹരെന്ന് കണ്ടെത്തിയ 28 പേരെയും പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."